നൂറ് ദശലക്ഷം വരിക്കാരുമായി യൂട്യൂബ് മ്യൂസിക്കും പ്രീമിയവും

നൂറ് ദശലക്ഷം വരിക്കാരുമായി യൂട്യൂബ് മ്യൂസിക്കും പ്രീമിയവും

ഗൂഗിൾ വൺ 100 ദശലക്ഷം വരിക്കാരായതായി കമ്പനി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം

നൂറ് ദശലക്ഷം വരിക്കാരെന്ന നാഴിക കല്ല് കടന്ന് യൂട്യൂബ് മ്യൂസിക്കും യൂട്യൂബ് പ്രീമിയവും. ഗൂഗിളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിപുലീകരിച്ച ക്ലൗഡ് സ്റ്റോറേജ് നൽകുന്ന സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ഗൂഗിൾ വൺ 100 ദശലക്ഷം വരിക്കാരായതായി കമ്പനി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ജനുവരി 2024 വരെയുള്ള ട്രയലുകൾ ഉൾപ്പെടുത്തിയാണ് കണക്കുകൾ തയ്യാറാക്കിയത്.ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷം അംഗങ്ങളുടെ വളർച്ചയുണ്ടായതായി യുട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. 2015 ലാണ് യുട്യൂബ് മ്യൂസിക് അവതരിപ്പിച്ചത്. സബ്‌സ്‌ക്രിഷൻ സർവീസും ഇതോടൊപ്പം ആരംഭിച്ചിരുന്നു.

നൂറ് ദശലക്ഷം വരിക്കാരുമായി യൂട്യൂബ് മ്യൂസിക്കും പ്രീമിയവും
ഇന്ത്യന്‍ വിപണിയില്‍ പുതിയ ഫോണുമായി മോട്ടൊറോള; 'മോട്ടോ ജി04' ഫെബ്രുവരി 15ന് അവതരിപ്പിക്കും

യുട്യൂബിൽ സമയം ചിലവഴിക്കുന്ന സംഗീത പ്രേമികളെയും യുട്യൂബ് ആരാധകരെയും ലക്ഷ്യം വെച്ചായിരുന്നു പുതിയ സേവനം പ്രഖ്യാപിച്ചത്. തടസങ്ങളില്ലാതെ യുട്യൂബ് ആസ്വദിക്കാനും ബാക്ക്‌ഗ്രൗണ്ട് പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഉള്ള സേവനങ്ങൾ ഉൾപ്പടെ ലോകത്തെ ഏറ്റവും വലിയ കാറ്റലോഗുള്ള ഒരു പൂർണ സംഗീത സേവനമായി യുട്യൂബ് മ്യൂസിക് മാറിയിരുന്നു. ഇന്ന് നൂറിൽ പരം രാജ്യങ്ങളിലും പ്രദേശങ്ങളിലും യുട്യൂബ് മ്യൂസിക് ലഭ്യമാണ്.

പ്രീമിയം സബ്‌സ്‌ക്രിപ്ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം സ്‌മാർട്ട് ടിവികളും ടാബ്‌ലെറ്റുകളും പോലെയുള്ള വ്യത്യസ്‌ത ഡിവൈസുകളിൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നത് അടക്കമുള്ള പ്രീമിയം പ്ലേബാക്ക് അനുഭവം യുട്യൂബ് മെച്ചപ്പെടുത്തിയിരുന്നു. കൂടാതെ 1080p HD-യുടെ മെച്ചപ്പെടുത്തിയ പതിപ്പ് അവതരിപ്പിച്ചു. ജനറേറ്റീവ് എഐ പ്രീമിയം അവതരിപ്പിച്ചു. സാമ്പിൾ ടാബ് അവതരിപ്പിക്കുകയും യൂട്യൂബ് മ്യൂസിക്കിലേക്ക് പോഡ്‌കാസ്റ്റുകൾ കൊണ്ടുവരികയും ചെയ്തിരുന്നു.

നൂറ് ദശലക്ഷം വരിക്കാരുമായി യൂട്യൂബ് മ്യൂസിക്കും പ്രീമിയവും
എ ഐ ഹബ്ബാകാനൊരുങ്ങി യുകെ; ആയിരം കോടിയുടെ പദ്ധതി, 'ലോകനേതാവ്' സ്ഥാനം ലക്ഷ്യം

നേരത്തെ ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചർ ആപ്പ് പുതുതായി അവതരിപ്പിച്ചിരുന്നു. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകൾ നിർമിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ യുട്യൂബ് തന്നെ ഉപയോക്താക്കൾക്കായി റേഡിയോ സ്‌റ്റേഷനുകൾ നിർമിക്കും. അടുത്ത പാട്ട് ഏതാണെന്നത് നമുക്ക് കാണാനുള്ള അവസരവും ഇനിയുണ്ട്. സാധാരണ പ്ലേ ലിസ്റ്റിൽ ഈ സ്റ്റേഷൻ സേവ് ചെയ്യാനാകും.

നൂറ് ദശലക്ഷം വരിക്കാരുമായി യൂട്യൂബ് മ്യൂസിക്കും പ്രീമിയവും
ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിളിക്കാന്‍ നില്‍ക്കേണ്ട; ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് കണ്ടെത്താം

ഗൂഗിൾ വൺ പ്രകാരം ഉപയോക്താക്കൾക്ക് നാല്‌ ഓപ്ഷനുകൾ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് 100 ജി ബി ആണെങ്കിൽ പ്രീമിയം വരിക്കാരാവുക വഴി 5 ടിബി വരെ സ്വന്തമാക്കാം. പ്രതിമാസം 1,950 രൂപയിൽ ആരംഭിക്കുന്ന ഒരു പുതിയ എ ഐ പ്രീമിയം പ്ലാൻ ഗൂഗിള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വാർത്തകൾ വരുന്നത്.

logo
The Fourth
www.thefourthnews.in