രണ്ട് മാസം കൊണ്ട് മെറ്റയുടെ അര ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റ് സക്കർബർഗ്

രണ്ട് മാസം കൊണ്ട് മെറ്റയുടെ അര ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റ് സക്കർബർഗ്

കമ്പനിയുടെ ഓഹരിവില കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികൾ വിറ്റ് മാർക്ക് സക്കർ ബർഗ്. 2023 ലെ അവസാന രണ്ട് മാസങ്ങളിലായി അര ബില്യൺ ഡോളറിന്റെ മെറ്റ ഓഹരികളാണ് സക്കർബർഗ് വിറ്റത്. ഇതോടെ കമ്പനിയുടെ ഓഹരിവില കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

റെഗുലേറ്ററി ഫയലിങിന്റെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം നവംബർ 1 നും ഡിസംബർ 31 നും ഇടയിലുള്ള എല്ലാ ട്രേഡിങ് ദിനത്തിലും സക്കർബർഗ് മെറ്റയുടെ ഓഹരികൾ വിറ്റു. 1.28 ദശലക്ഷം ഓഹരികളാണ് ഏകദേശം 428 മില്യൺ ഡോളറിന് സക്കർബർഗ് വിറ്റത്.

രണ്ട് മാസം കൊണ്ട് മെറ്റയുടെ അര ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റ് സക്കർബർഗ്
നാളെ നിർണായക ചുവടുവയ്പ്പ്; ആദിത്യ എൽ 1 'ഹാലോ ഭ്രമണപഥ'ത്തിലേക്ക്

ഓഹരി വിൽപ്പനയിൽ ശരാശരി 10.4 മില്യൺ ഡോളറാണ് ഓരോ വിൽപ്പനയിലും സക്കർബർഗ് നേടിയത് ഡിസംബർ 28 ന് നടത്തിയ വിൽപ്പനയാണ് ഏറ്റവും കൂടുതൽ നേട്ടം സക്കർബർഗിന് നേടി കൊടുത്തത്. 17.1 മില്യൺ ഡോളറാണ് ഈ ദിവസം മാത്രം സക്കർബർഗ് നേടിയത്.

2021 നവംബർ മാസം മുതൽ രണ്ട് വർഷക്കാലം സക്കർബർഗ് മെറ്റയുടെ ഓഹരികൾ വിറ്റിരുന്നില്ല. നേരത്തെ 2022 അവസാനത്തോടെ മെറ്റയുടെ ഓഹരിവില 194 ശതമാനം ഉയർന്നിരുന്നു.

രണ്ട് മാസം കൊണ്ട് മെറ്റയുടെ അര ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റ് സക്കർബർഗ്
രാജ്യസഭയില്‍ നിന്ന് ഈ വർഷം പടിയിറങ്ങുന്നത് 68 എംപിമാര്‍; 60 പേരും ബിജെപി അംഗങ്ങള്‍, കേരളത്തില്‍ നിന്ന് മൂന്നുപേര്‍

മെറ്റയുടെ 13 ശതമാനം ഓഹരികളാണ് സക്കർബർഗിനുള്ളത്. 125 ബില്യൺ ഡോളറാണ് മാർക്ക് സക്കർബർഗിന്റെ ആസ്തി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഏഴാമത്തെ വ്യക്തിയാണ് മാർക്ക് സക്കർബർഗ്.

തന്റെ ഓഹരികളിൽ 99 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നാണ് സക്കർബർഗ് പറഞ്ഞതെന്ന് മെറ്റ കമ്പനി വ്യക്തമാക്കി. ടെക് ലോകത്തെ സുക്കർബർഗിന്റെ സമപ്രായക്കാരനായ മാർക്ക് ബെനിയോഫും 2023-ന്റെ രണ്ടാം പകുതിയിൽ എല്ലാ ട്രേഡിങ് ദിവസവും ഓഹരികൾ വിറ്റിരുന്നു.

സെയിൽസ്‌ഫോഴ്‌സ് ഇൻക് സഹസ്ഥാപകൻ കൂടിയായ മാർക് എകദേശം 475 മില്യൺ ഡോളറിലധികം മൂല്യമുള്ള 15,000 ഓഹരികളാണ് വിറ്റത്. 3 മില്യൺ ഡോളറായിരുന്നു ശരാശരി ഓരോദിവസവും മാർക് ബെനിയോഫ് നേടിയത്.

logo
The Fourth
www.thefourthnews.in