സൂസന്‍ അബുൽഹവയുടെ മോണിങ്‌സ് ഇന്‍ ജനിന്‍

സൂസന്‍ അബുൽഹവയുടെ മോണിങ്‌സ് ഇന്‍ ജനിന്‍

സൂസന്‍ അബുൽഹവയെക്കുറിച്ചും മോണിങ്‌സ് ഇന്‍ ജനിന്‍ എന്ന പുസ്തകത്തെക്കുറിച്ചുമാണ് ഇന്നത്തെ ബുക്ക് സ്റ്റോപ്പ് എപ്പിസോഡ്

ജനിനിലെ പ്രഭാതങ്ങള്‍ക്ക് എന്താണ് പ്രത്യേകത? എവിടെയാണ് ജനിന്‍? സൂസന്‍ അബുൽഹവ എന്ന എഴുത്തുകാരിയുടെ 2006ല്‍ പ്രസിദ്ധീകരിച്ച മോണിങ്‌സ് ഇന്‍ ജനിന്‍ എന്ന പുസ്തകം 2023 ജൂലൈയില്‍ എങ്ങനെ പ്രസക്തമാകുന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അറിയണമെങ്കില്‍ സൂസന്‍ അബുൽഹവ എന്ന പലസ്തീന്‍-അമേരിക്കന്‍ എഴുത്തുകാരിയെക്കുറിച്ച് അറിയണം.

1967ലെ ആറ് ദിന യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ഥികളായി മാറിയവരാണ് സൂസന്റെ മാതാപിതാക്കള്‍. തന്റെ അസ്തിത്വത്തെ വീണ്ടെടുക്കാന്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പലസ്തീനിലേക്ക് തിരികെയെത്തി രാഷ്ട്രീയ ആക്രമണങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കായി പ്ലേ ഗ്രൗണ്ട്‌സ് ഫോര്‍ പലസ്തീന്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ തകര്‍ന്ന പലസ്തീനിന്റെ അവസ്ഥ ലോകത്തിന് തുറന്നുകാട്ടാനായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സൂസന്‍ എഴുത്ത് ആരംഭിച്ചത്. വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള കഥാപാത്രങ്ങള്‍ക്ക് മറ്റൊരുതലം കൈവരികയായിരുന്നു.

സൂസന്‍ അബുൽഹവയെക്കുറിച്ചും മോണിങ്‌സ് ഇന്‍ ജനിന്‍ എന്ന പുസ്തകത്തെക്കുറിച്ചുമാണ് ഇന്നത്തെ ബുക്ക് സ്റ്റോപ്പ് എപ്പിസോഡ് ചര്‍ച്ച ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in