ബുക്ക് സ്റ്റോപ്പിൽ വിവേക് ഷാൻബാഗും ഗച്ചര്‍ ഗൊച്ചറും

ബുക്ക് സ്റ്റോപ്പിൽ വിവേക് ഷാൻബാഗും ഗച്ചര്‍ ഗൊച്ചറും

ഇന്ത്യന്‍ വിവര്‍ത്തനങ്ങള്‍ക്ക് വിദേശ സാഹിത്യ ലോകത്ത് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത ഈ നൊവെല്ലയ്ക്ക് ലഭിച്ചതിന് ചില കാരണങ്ങളുണ്ട്

കന്നഡ നോവെല്ലയായ ഗച്ചര്‍ ഗൊച്ചര്‍ ന്യൂയോര്‍ക്ക് ടൈംസിന്‌റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയത് എങ്ങനെയാണ് ? വിവേക് ഷാന്‍ബാഗിനെ ഒരിക്കലെങ്കിലും വായിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?

വിവര്‍ത്തനങ്ങള്‍ വായനാസുഖം നഷ്ടപ്പെടുത്തുമെന്ന പതിവ് പരാതികള്‍ക്കപ്പുറം ഗച്ചര്‍ ഗൊച്ചര്‍ മികച്ചതാകുന്നതിനും, സാധാരണയായി ഇന്ത്യന്‍ വിവര്‍ത്തനങ്ങള്‍ക്ക് വിദേശ സാഹിത്യ ലോകത്ത് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത ഈ നൊവെല്ലയ്ക്ക് ലഭിച്ചതിനുമുണ്ട് ചില കാരണങ്ങള്‍. അറിയാം, കേള്‍ക്കാം ഇന്ത്യന്‍ എഴുത്തുകാരന്‍ വിവേക് ഷാന്‍ബാഗിനെ കുറിച്ചും 2015 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്‌റെ ഗച്ചര്‍ ഗൊച്ചര്‍ എന്ന സാഹിത്യസൃഷ്ടിയെ പറ്റിയും...

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in