വിട്ടുപിടിക്കല്‍ എന്ന കല

വിട്ടുപിടിക്കല്‍ എന്ന കല

എല്ലാ കാര്യങ്ങളും എല്ലാ വ്യക്തികളും നമ്മുടെ വഴിയേ വരണം എന്ന് ശഠിക്കുന്നത് മണ്ടത്തരമാണെന്ന് പറയുന്നു ഫിലോമനയുടെ രണ്ടാം ലക്കത്തില്‍ പ്രശാന്ത് നായർ ഐഎഎസ്

പ്രതീക്ഷകളാണ് നമ്മളില്‍ നിരാശയുടെ സാധ്യത ഉണ്ടാക്കുന്നത്. പ്രതീക്ഷളില്ലാതെ, വ്യക്തികളോട് ,സാഹചര്യങ്ങളോട് ഒക്കെ ഇടപെടാനായാല്‍ അത് ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കുമെന്ന് പറയുന്നു പ്രശാന്ത് നായർ

നമ്മള്‍ ഇടപഴകുന്ന ആളുകളെ അവർ ആരാണോ അതുപോലെ അംഗീകരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ അതിലൂടെ മാത്രമേ നമുക്ക് സന്തോഷം കിട്ടുകയുള്ളൂ. ഒരാള്‍ നമ്മളോട് മോശമായോ പരുഷമായോ പെരുമാറുന്നത് നമ്മുടെ കുഴപ്പമല്ല, അത് അവരുടെ കുഴപ്പമാണ്. അതേ രീതിയില്‍ പ്രതികരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മളും അവരെപ്പോലെ ആവുകയാണ്

2007 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാണ്. കളക്ടർ ബ്രോ. ലൈഫ് ബോയ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്

logo
The Fourth
www.thefourthnews.in