ശശി ദേശ്പാണ്ഡെയുടെ 'ലിസൺ ടു മീ'

ശശി ദേശ്പാണ്ഡെയുടെ 'ലിസൺ ടു മീ'

ശശി കണ്ടതും കടന്നുപോയതുമായ ലോകങ്ങൾ കുറിച്ചിടുകയും പഠിച്ച കാര്യങ്ങൾ വായനക്കാരോട് സംവദിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ

പ്രശസ്ത സാഹിത്യകാരിയായ ശശി ദേശ്പാണ്ഡെയുടെ 'ലിസൺ ടു മീ' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തെ കുറിച്ചാണ് ബുക്ക് സ്റ്റോപ്പിന്‌റെ ഈ ലക്കത്തിൽ. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യ ലോകത്തിന്റെ എൺപതുകൾ മുതലുള്ള സാഹിത്യ സാംസ്കാരിക ചരിത്രവും ആ കാലഘട്ടത്തിൽ ഇംഗ്ലീഷിൽ എഴുതുന്ന സ്ത്രീയുടെ വീക്ഷണവും ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് കാണാം. ശശി കണ്ടതും കടന്നുപോയതുമായ ലോകങ്ങൾ കുറിച്ചിടുകയും പഠിച്ച കാര്യങ്ങൾ വായനക്കാരോട് സംവദിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ.

വായനക്കാരന് ഒറ്റയിരുപ്പിൽ വായിക്കാൻ പറ്റുന്ന തരത്തിലുള്ള ഈ പുസ്തകത്തിന് 'ഞാൻ പറയുന്നത് കേൾക്കൂ' എന്ന തലക്കെട്ട് നൽകിയത് ആകസ്മികമല്ലെന്നും അവസാന താളുകൾ മറിക്കുമ്പോൾ വായനക്കാരന് ബോധ്യമാകും. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീയുടെ സ്ഥാനം, ഇന്ത്യൻ കുടുംബ സാഹചര്യങ്ങളിൽ അവ ഉയർത്തുന്ന ചോദ്യങ്ങൾ തുടങ്ങിയ പല കാര്യങ്ങളും അവരുടെ കഥകളിലും കഥാപാത്രങ്ങളിലുമുണ്ട്. എഴുത്തുകളിലൂടെ ശശി അവരുടെ നിലപാടും കാഴ്ചപ്പാടുകളുമാണ് പ്രഖ്യാപിച്ച് പോന്നിരുന്നത്.

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവർത്തകയുമായ സുനീത ബാലകൃഷ്ണൻ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റിൽ കാലങ്ങളെ അടയാളപ്പെടുത്തുന്ന ഓർമ്മക്കുറിപ്പുകളെ കുറിച്ചാണ് ഈ തവണ ചർച്ച ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in