ഡാഫ്നി ഡ്യു മൗറിയറും ബെസ്റ്റ് സെല്ലര്‍ റെബേക്കയും

ഡാഫ്നി ഡ്യു മൗറിയറും ബെസ്റ്റ് സെല്ലര്‍ റെബേക്കയും

ബുക്ക് സ്റ്റോപ്പിന്റെ ഏറ്റവും പുതിയ ലക്കം ഇപ്പോൾ കേൾക്കാം

ഡാഫ്നി ഡ്യു മൗറിയര്‍ എന്ന വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരിയുടെ ഏറ്റവും പ്രശസ്തമായ നോവലാണ് റെബേക്ക. 1938 ല്‍ പുറത്തിറങ്ങിയപ്പോള്‍ പുസ്തകം ഒരു സാധാരണ പ്രണയകഥയെന്ന മട്ടിലാണ് നിരൂപകര്‍ റെബേക്കയെ പരിഗണിച്ചത്. പല വിമര്‍ശകരും നോവലിനെ ശ്രദ്ധിച്ചതേയില്ല.

എന്നാല്‍ 85 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ ഒന്നായി റെബേക്ക മാറിയതെങ്ങനെയാണ്? ആദ്യഭാഗങ്ങളിലെ പ്രണയകഥ രണ്ടാം ഭാഗങ്ങളില്‍ എത്തുമ്പോള്‍ മികച്ച സൈക്കലോജിക്കല്‍ ത്രില്ലറായി പരിണമിക്കുന്നതെങ്ങനെയെന്നും അറിയാം. ഡാഫ്നി ഡ്യു മൗറിയറെയും ബെസ്റ്റ് സെല്ലര്‍ നോവല്‍ റെബേക്കയെയും കുറിച്ച് ഈ ലക്കം ബുക്ക് സ്റ്റോപ്പില്‍ കേള്‍ക്കാം.

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമാണ് ചര്‍ച്ച ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in