ബുക്കർ ട്രോഫിയുടെ പേരിന് പിന്നിൽ

ബുക്കർ ട്രോഫിയുടെ പേരിന് പിന്നിൽ

ബുക്കര്‍ ട്രോഫിക്ക് ഐറിസ് എന്ന് പേര് ലഭിച്ചതിന് പിന്നിലുള്ള കഥ കേള്‍ക്കാം പോഡ്കാസ്റ്റില്‍

ആദ്യത്തെ ബുക്കര്‍ സമ്മാനം പി എച്ച് ന്യൂബിക്ക് നല്‍കിയപ്പോള്‍ ആ ട്രോഫി രൂപകല്‍പന ചെയ്തത് മെഗ് ആന്‍ഡ് മോഗ് എന്ന കുട്ടികളുടെ കഥാപരമ്പരകളുടെ സ്രഷ്ടാക്കളില്‍ ഒരാളായ ബ്രിട്ടീഷുകാരനായ ആര്‍ട്ടിസ്റ്റ് ജാന്‍ പൈങ്കോവ്‌സ്‌കിയാണ്. എന്നാല്‍ ബുക്കര്‍ ട്രോഫിക്ക് പേരിടാന്‍ അന്ന് ആരും തയ്യാറായില്ല.

2022ല്‍ ജാന്‍ പൈങ്കോവ്‌സ്‌കിയുടെ മരണ ശേഷമാണ് പ്രതിമ പുനഃസ്ഥാപിക്കാനും അതിനൊരു പേര് നിര്‍ദേശിക്കാനും ബുക്കര്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചത്. ശേഷം പട്ടികയിലെത്തിയ ആറ് പേരുകളില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ വനിതയായ ബെര്‍ണീസ് റൂബെന്‍സ് എന്ന എഴുത്തുകാരിയുടെയും 2019ല്‍ ബുക്കര്‍ നേടിയ ആദ്യ കറുത്ത വര്‍ഗക്കാരിയായ ബെര്‍ണാഡിന്‍ എവറെസ്‌റ്റോ എന്നിവരുടെയും സ്വാധീനമുണ്ട് ബുക്കര്‍ അവാര്‍ഡ് ശില്‍പത്തിന്റെ പേരിന് പിന്നില്‍.

ബുക്ക് സ്റ്റോപ്പ് പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ സുനീത ബാലകൃഷ്ണൻ ചർച്ച ചെയ്യുന്നത് ബുക്കർ അവാർഡ് ശില്പത്തിന്റെ കഥയാണ്.

logo
The Fourth
www.thefourthnews.in