ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ അടയാളപ്പെടുത്തി പ്രസിദ്ധീകരിച്ച ചിത്രം
ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ അടയാളപ്പെടുത്തി പ്രസിദ്ധീകരിച്ച ചിത്രം

ഈ വര്‍ഷം കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്ന്; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം പിടിച്ച് കേരളം

2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും

ലോകം ചുറ്റാനിറങ്ങുന്നവര്‍ ഈ വര്‍ഷം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും. ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത 53 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ സ്ഥലങ്ങളാണ് പ്രത്യേക പരാമര്‍ശം നേടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്നും കേരളം മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഉള്‍പ്പെടാനായത് കേരളത്തിനുള്ള അംഗീകാരമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ഇത്, നേട്ടം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താന്‍ സഹായകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനോഹരമായ കടല്‍ത്തീരങ്ങള്‍, കായലുകള്‍, രുചികരമായ ഭക്ഷണങ്ങം, സാംസ്‌കാരിക തനിമ എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി, വൈക്കത്തഷ്ടമി ഉത്സവം എന്നിവയും ന്യൂയോര്‍ക്ക് ടൈംസ് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in