ഇന്ത്യയില്‍ ഇപ്പോഴും മുഴങ്ങുന്ന ട്യൂബുലര്‍ മണി; ഊട്ടി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചിന്റെ ഉള്‍ക്കാഴ്ചകള്‍

ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പുറമേ ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച്ചിനെ വ്യത്യസ്തമാക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഇവിടെ മുഴങ്ങുന്ന ഈ ട്യൂബുലർ മണി മൂലമാണ്

150ലധികം വർഷം പഴക്കമുള്ള ട്യൂബുലർ ബെല്ലുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്രിസ്ത്യൻ ദേവാലയമാണ് ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച്ച്. മനോഹരമായ വാസ്തുവിദ്യയ്ക്ക് പുറമേ ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച്ചിനെ വ്യത്യസ്തമാക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഇവിടെ മുഴങ്ങുന്ന ഈ ട്യൂബുലർ മണിയുടെ പ്രത്യേകത കൊണ്ടാണ്.

ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച്ച് അല്ലാതെ ഇന്ത്യയിൽ ട്യൂബുലർ മണി ഉപയോഗിച്ചിരുന്ന മറ്റൊരു പള്ളി നമ്മുടെ തിരുവനന്തപുരം പാളയത്തിലെ സിഎസ്ഐ ചർച്ചും ഷിംലയിലെ ക്രൈസ്റ്റ് ചർച്ചും മാത്രമാണ്.

193 വർഷത്തെ ചരിത്രമുള്ള സെന്റ് സ്റ്റീഫൻസ് ചർച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് മാത്രമായി നിർമിച്ചതായിരുന്നു. ബ്രിട്ടീഷുകാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ പള്ളിക്ക് അഭിമുഖമായി മിഷനറിമാർ ഇന്ത്യൻസിനും ഒരു പള്ളി നിർമിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കീഴിലുണ്ടായിരുന്ന പള്ളി 1947ൽ സ്വാതന്ത്ര്യത്തിന് ശേഷം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയ്ക്ക് കീഴിലാവുകയായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in