മഴക്കാലത്ത് കാണാം കേരളത്തിലെ അടിപൊളി വെള്ളച്ചാട്ടങ്ങള്‍

മഴക്കാലത്ത് കാണാം കേരളത്തിലെ അടിപൊളി വെള്ളച്ചാട്ടങ്ങള്‍

.
Updated on
2 min read

മഴക്കാലയാത്രകള്‍ക്ക് അനുയോജ്യമായ ഇടങ്ങളിലൊന്നാണ് കേരളം.

മഴക്കാലത്ത് ഏറ്റവും ഭംഗിയേറുന്ന സ്ഥലങ്ങള്‍ക്കൊപ്പം നിരവധി സുന്ദരമായ വെള്ളച്ചാട്ടങ്ങളുമുണ്ട് കേരളത്തില്‍.

അതിരപ്പിള്ളി വെള്ളച്ചാട്ടം

തൃശൂര്‍ ജില്ലയില്‍ പശ്ചിമഘട്ട മലനിരയിലെ 80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടവും മികച്ചൊരു ഇടമാണ്.

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് തുഷാരഗിരി.

പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. 300 അടി ഉയരത്തില്‍ നിന്ന് പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന അതിമനോഹര കാഴ്ചയാണ് പാലരുവി വെള്ളച്ചാട്ടം ഒരുക്കുന്നത്.

മീന്‍മുട്ടി വെള്ളച്ചാട്ടം

വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ തെക്കായാണ് മീന്‍മുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ അമ്പുകുത്തി മലയിലുള്ള വെള്ളച്ചാട്ടം കാണാനുള്ള യാത്രയും മനോഹരമാണ്.

സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയതയുടെ ചന്തം വര്‍ധിപ്പിക്കുന്ന ഒരിടം കൂടിയാണ് സൂചിപ്പാറ വെള്ളച്ചാട്ടം. ഏകദേശം 200 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം പാറകള്‍ക്കിടയിലൂടെ പതിക്കുന്നത്.

logo
The Fourth
www.thefourthnews.in