ജോഗ് വെള്ളച്ചാട്ടം
കര്‍ണാടക സംസ്ഥാനത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെട്ട ഷിമോഗയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം. 830 അടി ഉയരമാണ് വെള്ളച്ചാട്ടത്തിനുള്ളത്.
യോസെമൈറ്റ്
യുഎസിലെ കാലിഫോര്‍ണിയയിലെ സിയറ നെവാഡയിലാണ് യോസെമൈറ്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 2,425 അടി (739 മീറ്റര്‍) താഴേക്കാണ് ഇവിടെ വെള്ളം പതിക്കുന്നത്.
പ്ലിറ്റ്വിസ്
ക്രൊയേഷ്യയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് പ്ലിറ്റ്വിസ് തടാകങ്ങള്‍. വെള്ളച്ചാട്ടങ്ങളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന തുഫ തടാകങ്ങള്‍ ആണ് പ്രത്യേകത.
കൈറ്റൂര്‍ വെള്ളച്ചാട്ടം
ഗയാനയിലെ മഴക്കാടുകളില്‍ പ്രകൃതി ഒളിപ്പിച്ചുവച്ച വിസ്മയമാണ് കൈറ്റൂര്‍ വെള്ളച്ചാട്ടം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തുള്ളി വെള്ളച്ചാട്ടമാണ് കൈറ്റൂര്‍.
വിക്ടോറിയ വെള്ളച്ചാട്ടം
തെക്കന്‍ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിര്‍ത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം
യുഎസിലെ ഒന്റാരിയോയ്ക്കും ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്.
ഇഗ്വാസു വെള്ളച്ചാട്ടം
അര്‍ജന്റീനയിലും ബ്രസീലിലുമായാണ് പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പരഗ്വെ, അര്‍ജന്റീന, ബ്രസീല്‍ എന്നീ മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രിപ്പിള്‍ ഫ്രോണ്ടിയറില്‍ വെച്ച് പരാന നദിയില്‍ ലയിക്കുന്നതിന് ഏതാനും മീറ്റര്‍ മുകളില്‍ ഒരു പീഠഭൂമിയില്‍ വെച്ചാണ് പ്രശസ്തമായ ഇഗ്വാസു വെള്ളച്ചാട്ടം ഉണ്ടാകുന്നത്.