എതിര്‍പ്പുകളില്‍ തളരാതെ ധൈര്യത്തോടെ മുന്നോട്ട്; 35 വര്‍ഷത്തെ വിജയക്കുതിപ്പില്‍ സറീന ബൊട്ടീക്ക്

എതിര്‍പ്പുകളില്‍ തളരാതെ ധൈര്യത്തോടെ മുന്നോട്ട്; 35 വര്‍ഷത്തെ വിജയക്കുതിപ്പില്‍ സറീന ബൊട്ടീക്ക്

35ാം വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളുടെ തുടക്കം മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എയുമായ കെ കെ ശൈലജ കേക്ക് മുറിച്ചുകൊണ്ട് നിര്‍വഹിച്ചു

''പലരും പിന്തിരിപ്പിക്കാന്‍ നോക്കി, പക്ഷേ ധൈര്യത്തോടെ തുടങ്ങി'' തിരുവനന്തപുരത്തിന്റെ വസ്ത്രസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സറീന ഡിസൈനര്‍ ബൊട്ടീക്കിന്റെ ഉടമ ഷീല ജെയിംസിന്റെ വാക്കുകളാണിത്. പിന്തിരിപ്പിക്കാനുള്ള നിരവധിപേരുടെ ശ്രമത്തിലും തളരാതെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സഞ്ചാരം ചെന്നെത്തിയത് തിരുവനന്തപുരം നഗരത്തിലെ ഡിസൈനര്‍ ബൊട്ടീക്കിലാണ്.

1988ല്‍ സ്ഥാപിച്ച സറീന 35 വര്‍ഷത്തെ ഉറച്ച പാരമ്പര്യത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 35ാം വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളുടെ തുടക്കം മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എയുമായ കെകെ ശൈലജ കേക്ക് മുറിച്ചുകൊണ്ട് നിര്‍വഹിച്ചു . നിരവധി പ്രശസ്തരുടെ സാന്നിധ്യത്തില്‍ ഫാഷന്‍ ഷോയും തിരുവനന്തപുരം ധ്വനി അംഗങ്ങളുടെ ഗാനമേളയും സംഘടിപ്പിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച 35 വനിതകളെ ആദരിക്കുകയും ചെയ്തു.

സറീന എന്ന് പിന്നീട് പേര് മാറ്റിയ ബൊട്ടീക് തിരുവനന്തപുരത്തിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരികയും വളരെ വേഗത്തില്‍ വളരുകയും ചെയ്തു. സറീന ഡിസൈനര്‍ ബൊട്ടീക്, സറീന ഡിസൈനര്‍ വെയര്‍ ബൊട്ടീക്, സറീന റോയല്‍, സറീന കോട്ടണ്‍ സ്റ്റുഡിയോ എന്നിങ്ങനെ വലിയ ശൃംഖലയായി സറീന മാറി.

ഷിഫോണ്‍, ടസാര്‍, ക്രേപ്, ജോര്‍ജറ്റ്, കോട്ടണ്‍, സൂപ്പര്‍നെറ്റ്, ജൂട്ട്നെറ്റ്, സില്‍ക് തുടങ്ങിയ ഏതുതരം തുണിത്തരങ്ങളും സറീന ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ട്രെന്‍ഡി ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കായി മറ്റൊരു ബൊട്ടീക്കും തേടി നടക്കേണ്ടി വരില്ലെന്ന ഉറപ്പും സറീന നല്‍കുന്നു.

35 വര്‍ഷത്തെ വിജയിച്ച ഫോര്‍മുലയുമായി സറീന യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് നിന്നുകൊണ്ട് ആളുകളെ സന്തോഷത്തോടെ മടക്കിയയക്കാന്‍ സറീനയുടെ ടീമിന് സാധിക്കുന്നുണ്ട്. മനസില്‍ ഇഷ്ടമുള്ള ഫാഷനുമായി വസ്ത്രം തിരഞ്ഞുനടക്കുന്നവര്‍ക്ക് സറീനയേക്കാള്‍ മറ്റൊരു ഓപ്ഷനുണ്ടോയെന്ന് സംശയമാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in