പ്രായം കൂടുമ്പോള്‍ മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. ചര്‍മത്തിന് ദൃഢത കൂട്ടുന്ന കൊളാജന്‍ കുറയുന്നതാണ് ഇതിന് പ്രധാനകാരണം
ചെറു പ്രായത്തില്‍ മുഖത്തു ചുളിവുകള്‍ വീഴുന്നതിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ സ്ട്രെസ് പ്രധാനപ്പെട്ട ഒരു കാരണമാണ്.
മഞ്ഞള്‍പൊടി ചെറുപയര്‍ പൊടി എന്നിവ തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേര്‍ത്ത് മുഖത്തു നല്ല രീതിയില്‍ പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറുപയര്‍ പൊടിയും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് കഴുകാം
പച്ചമഞ്ഞള്‍, കാട്ടുമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലര്‍ത്തി മുഖത്തു പുരട്ടാം
കോഴിമുട്ടയുടെ വെള്ളക്കരുവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഉത്തമമാണ്.
മഞ്ഞളും പാലിന്റെ പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുഖം ചെറിയ ചൂടുവെള്ളത്തില്‍ കഴുകാം.
മഞ്ഞളും ചെറുപയര്‍ പൊടിച്ചതും തെച്ചിപ്പൂവും പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ചര്‍മ സംരക്ഷണത്തിനും സഹായിക്കും