ഇന്ദുജ പ്രകാശ്
ഇന്ദുജ പ്രകാശ്

പ്ലസ് സൈസുകാര്‍ക്ക് ജോഷ് ക്രിയേറ്റര്‍ ഇന്ദുജ പ്രകാശിന്റെ ദീപാവലി സ്റ്റൈലിങ് ടിപ്പുകള്‍

തന്റെ ശരീരപ്രകൃതിയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും ആര്‍ക്കും വേണ്ടി മാറാന്‍ തയാറല്ലെന്നും ഇന്ദുജ ആത്മവിശ്വാസത്തോടെ പറയുന്നു

ബോഡി ഷെയിമിങ്ങിന് കുറവില്ലാത്ത ഈ കാലത്ത് ആത്മവിശ്വാസത്തിന്റെ സൗന്ദര്യ മാതൃക തീര്‍ക്കുകയാണ് ജോഷ് ക്രിയേറ്ററായ ഇന്ദുജ പ്രകാശ്. നിങ്ങള്‍ വളരെ മെലിഞ്ഞു, തടിച്ചു, ഉയരം കൂടുതലാണ്, ഉയരം കുറവാണ് തുടങ്ങി പല അഭിപ്രായങ്ങളും കേള്‍ക്കേണ്ടി വന്നേക്കാം. അത്തരം ചെറിയ പരാമര്‍ശങ്ങള്‍പ്പോലും പലരേയും മാനസികമായി തകര്‍ക്കുന്നതാണ്. എന്നാല്‍ അതിനെയെല്ലാം ആത്മവിശ്വാസത്തോടെ മറികടന്ന് മുന്നോട്ട് വരുന്നവരുമുണ്ട്. മലയാളിയായ ഇന്ദുജ പ്രകാശ് അവരിലൊരാളാണ്.

മോഡലിംഗില്‍ തന്റേതായ മാതൃക സൃഷ്ടിച്ച ഇന്ദുജ ഇന്ന് നിരവധിപേര്‍ക്ക് പ്രചോദനമാണ്. ചെറുപ്പം മുതല്‍ തന്നെ തടിച്ച ശരീരപ്രകൃതിയുടെ പേരില്‍ ഏറെ കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും നേരിട്ടയാളാണ് ഇന്ദുജ. പക്ഷേ ഈ കളിയാക്കലുകളെ തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കുകയായിരുന്നു അവര്‍.

തന്റെ നെഗറ്റീവായി എല്ലാവരും പറയുന്ന പ്ലസ് സൈസ് ഇന്ദുജ പോസിറ്റീവായി കണ്ടു. അതില്‍ നിന്നും ഒരു കരിയര്‍ രൂപപ്പെടുത്തി. പ്ലസ് സൈസ് മോഡല്‍ എന്ന നിലയില്‍ തന്റേതായ ഇടമുണ്ടാക്കിയെടുത്തു. ശരീരപ്രകൃതിയുടെ പേരില്‍ തന്നെ കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത ആളുകള്‍ക്കുള്ള മറുപടിയായിരുന്നു ഇന്ദുജ നേടിയെടുത്ത വിജയം.

അറിയപ്പെടുന്ന ഒരു മോഡല്‍ എന്നതിനൊപ്പം തന്നെ രണ്ട് മലയാളം ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.കേരളത്തില്‍ മോഡലിംഗ് ചെയ്യുന്ന പ്ലസ് സൈസ് വനിതകള്‍ക്ക് മാതൃകയായി മാറാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് ഇന്ദുജ ആഗ്രഹിക്കുന്നത്.

എല്ലാ വിജയത്തിനു ശേഷവും ഇപ്പോഴും ആളുകള്‍ വലുപ്പത്തെക്കുറിച്ച് ട്രോളുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എല്ലാവരേയും പോലെ ഭക്ഷണക്രമം പിന്തുടരാനും ശരീരഭാരം കുറയ്ക്കാനും താനും ശ്രമിച്ചിരുന്നുവെന്നും ഇന്ദുജ പറയുന്നു. പക്ഷേ തന്റെ ശരീരപ്രകൃതിയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും ആര്‍ക്കും വേണ്ടി മാറാന്‍ തയാറല്ലെന്നും അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ദീപാവലിക്ക് പ്ലസ് സൈസ് സ്ത്രീകള്‍ക്ക് ഇന്ദുജ നിര്‍ദേശിക്കുന്ന മൂന്ന് മികച്ച വസ്ത്രങ്ങള്‍

സാരി

1. എല്ലാവര്‍ക്കും അനുയോജ്യമായ വസ്ത്രം

2. അനുയോജ്യമായ നിറം തിരഞ്ഞെടുക്കുക.

3. ശരീരപ്രകൃതിക്ക് അനുസരിച്ച് ധരിക്കുക.

4. നിങ്ങളെ സ്മാര്‍ട്ടാക്കുകയും സുഖപ്രദമാക്കുകയും ചെയ്യുന്നതാണെന്ന് ഉറപ്പുവരുത്തുക.

ഫ്യൂഷന്‍ വസ്ത്രങ്ങള്‍

1. ഫ്യൂഷന്‍ വസ്ത്രങ്ങള്‍ വിവിധ ശൈലികളില്‍ ലഭ്യമാണ്.

2. ധരിക്കാന്‍ എളുപ്പം - പരമ്പരാഗത വസ്ത്രങ്ങളേക്കാള്‍ കൂടുതല്‍ സൗകര്യപ്രദം.

3. വ്യത്യസ്തമായ ലുക്ക് ക്രിയേറ്റ് ചെയ്യാം

ഇന്‍ഡോ - വെസ്റ്റേണ്‍

1. ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഒരു എലൈറ്റ് ലുക്ക് നല്‍കും.

2. ധരിക്കാനും പരിപാലിക്കാനും എളുപ്പം.

3. എല്ലാ ശരീരപ്രകൃതിയുള്ളവര്‍ക്കും അനുയോജ്യം

logo
The Fourth
www.thefourthnews.in