ഒറ്റമുറി വീട്ടിലെ തൊഴിലടിമകൾ

ജയിലുകൾപോലെ എന്ന് തൊഴിലാളികൾ തന്നെ പറയുന്ന ലയങ്ങളിൽനിന്ന് ഇറങ്ങിയാൽ തെരുവ് മാത്രമാണ് ഇവർക്കുള്ളത്

മൂന്നാറിലെ വൻകിടക്കാരുടെ കയ്യേറ്റങ്ങൾ സാധൂകരിക്കപ്പെടുമ്പോഴും കയ്യേറ്റമൊഴിപ്പിക്കലിലൂടെ സർക്കാർ ഭൂമി തിരിച്ച് പിടിക്കുന്നതും വലിയ വാര്‍ത്തകളാണ്. എന്നാല്‍ ജീവിക്കാന്‍ 10 സെന്റ് ഭൂമിക്കായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ചിലരുണ്ട് ഈ മേഖലകളില്‍. തേയിലക്കമ്പനികളുടെ തൊഴിൽ അടിമകളായി ഒറ്റമുറി ലയങ്ങളില്‍ കുടുങ്ങിയ തൊഴിലാളികൾ.

കമ്പനിയിൽ ജോലിയില്ലെങ്കിൽ താമസിക്കുന്ന ഒറ്റമുറിയും ഇല്ല. ജയിലുകൾ പോലെ എന്ന് തൊഴിലാളികൾ തന്നെ പറയുന്ന ലയങ്ങളിൽ നിന്ന് ഇറങ്ങിയാൽ തെരുവ് മാത്രമാണ് ഇവർക്കുള്ളത്. പട്ടയം നൽകാമെന്നും ഭൂമി നൽകാമെന്നും പല രാഷ്രീയപാർട്ടികളും ഇവർക്ക് വാഗ്ദാനം നൽകി. എന്നാല്‍ അവയൊന്നും നടപ്പായില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in