ഈ മീൻകാരികൾ സ്മാർട്ടാണ്...

സേ​വ ലൈ​വ്ലി​ഹുഡ് എന്ന സംഘടനയുടെ പി​ന്തു​ണയോടെയാണ് അഞ്ചുതെങ്ങിൽ മീനിന്റെ ഹോം ​ഡെ​ലി​വ​റി ആരംഭിച്ചത്

'കൂയ്… അയല ചൂര മത്തി' എല്ലാം പഴങ്കഥയാകും. അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സ്ത്രീകൾ കാലത്തിനൊപ്പം മാറിയിരിക്കുകയാണ്.ഇവരുടെ പ്രധാന ഉപജീവ മാർഗങ്ങളിലൊന്നായ മീൻ വിപണനം ഇന്ന് വാട്സ്ആപ്പിലൂടെയാണ്. കോവിഡ് കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളും തൊഴിൽ സ്തംഭനം നേരിട്ടപ്പോൾ, സേ​വ ലൈ​വ്ലിഹുഡ് എന്ന സംഘടനയുടെ പി​ന്തു​ണയോടെയാണ് അഞ്ചുതെങ്ങിൽ മീനിന്റെ ഹോം ​ഡെ​ലി​വ​റി ആരംഭിച്ചത്.

ഫ്ര​ഷ് ഫി​ഷ് എന്ന വാട്സ്ആപ് ഗ്രൂപ്പ് രാവിലെ ആറര മുതൽ സജീവമാകും. കടപ്പുറത്ത് നിന്ന് മീൻ എടുക്കുന്നത് മുതൽ വീട്ടീൽ എത്തിക്കുന്നത് വരെയുള്ള എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തു നൽകും. ആറ് സ്ത്രീകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം

എട്ട് മാസം മുൻപ് അതിജീവനം എന്ന നിലയിലായിരുന്നു തുടക്കം. ഇപ്പോൾ പതുക്കെ ബിസിനസ് എന്ന നിലയിലേക്ക് വളർന്ന് വികസിക്കുകയാണ് ഈ മാതൃക. . ഒരു കഷ്ണം മീൻ ഇല്ലെങ്കിൽ ചൊറിറങ്ങില്ലെന്ന് പറയുന്ന മലയാളികൾക്ക്, തിരക്കിലും,അടച്ചുപൂട്ടലിലും ആശ്രയമായിരിക്കുകയാണ് ഫ്ര​ഷ് ഫി​ഷ് എന്ന സംരംഭം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in