"ഇത് എന്റെ ഭൂമിയല്ലേ...'' അട്ടപ്പാടിയിൽ വിലയില്ലാതെ പോവുന്ന പറച്ചിലുകൾ

സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടുകയാണ് അട്ടപ്പാടിയിലെ ആദിവാസികൾ

"നഞ്ചൻ ആർക്കും വിറ്റിട്ടില്ല, കൊടുത്തിട്ടില്ല, കയ്യെഴുത്തിട്ടിട്ടില്ല." പക്ഷെ പിന്നെ എങ്ങനെ സ്വന്തമായിരുന്ന കുടുംബസ്വത്ത് സ്വകാര്യവ്യക്തിയുടെ കയ്യിലായെന്ന് ചെല്ലമ്മയ്ക്ക് അറിയില്ല. ഏക്കര്‍ കണക്കിന് ഭൂമിയുടെ സർവേ സ്കെച്ച് ഇവരുടെ കയ്യിലുണ്ട്. നികുതി അടച്ചതിന്റെ രേഖയുമുണ്ട്. എന്നാൽ ഭൂമി ഇന്ന് മറ്റൊരാളുടെ പേരിലാണ്.

1986 മുതൽ ഇത്തരത്തിൽ ആദിവാസികളുടെ കുടുംബസ്വത്ത് കൈമാറി പോയതിൽ പരാതികളുണ്ട്. അടുത്തിടെ ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയും ഈ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 4000ത്തോളം പരാതികളാണ് കോടതികളിലും റവന്യൂവകുപ്പിലും കെട്ടിക്കിടക്കുന്നത്. കള്ളരേഖകൾ ചമച്ച് ആദിവാസികളുടെ ഭൂമി അളന്ന് തിരിച്ചെടുക്കുമ്പോൾ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടുകയാണ് അട്ടപ്പാടിയിലെ ആദിവാസികൾ. കുടുംബസ്വത്ത് സെറ്റിൽമെന്റ് ആധാരം നൽകി ആദിവാസികൾക്ക് തിരികെ നൽകണമെന്ന് ആവശ്യമുണ്ടെങ്കിലും അട്ടപ്പാടിയിൽ അത് നടന്നിട്ടില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in