കളമശ്ശേരിയിൽ ബാക്കിയാകുന്ന ആശങ്ക

എളുപ്പം തകർക്കാൻ സാധിക്കുന്നതാണോ കേരളത്തിന്റെ മതേതര അടിത്തറ?

കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ നടന്ന സ്ഫോടനം കേരളത്തിൽ ഒരു വർഗ്ഗീയ ലഹള ഉണ്ടാക്കാൻ പോന്നത്ര പ്രഹരശേഷിയുള്ളതായിരുന്നു. 3 പേർ മരണപ്പെട്ടു 12 പേർ ചകിത്സയിലാണ്. പലസ്തീൻ അനുകൂലികൾ കേരളത്തിൽ ജൂതർക്കെതിരെ നടത്തിയ അക്രമമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒരു ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. എന്നാൽ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തിയുടെ കുറ്റസമ്മതത്തോടെ ജനങ്ങൾ ഭിന്നിക്കപ്പെടില്ല എന്ന സമാധാനത്തിലേക്കാണ് നമ്മൾ എത്തുന്നത്. എന്നാൽ കേരളം ഭീരകരരുടെ നാടാണെന്ന് വരുത്തി തീർക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങൾ ഇവിടെ അവസാനിക്കുമോ എന്നതാണ് ചോദ്യം. അങ്ങനെ എളുപ്പം തകർക്കാൻ സാധിക്കുന്നതാണോ കേരളത്തിന്റെ മതേതര അടിത്തറ? ആശങ്കകളൊഴിഞ്ഞെന്നു പറയാനാകുമോ? എൻ കെ ഭൂപേഷ്, ജിഷ്ണു രവീന്ദ്രൻ, മുഹമ്മദ് റിസ്വാൻ എന്നിവർ ചർച്ച ചെയ്യുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in