'ആ കേസ് ചവറ്റുകൊട്ടയില്‍ പോയില്ല, സര്‍ക്കാര്‍ അംഗീകരിച്ചു' ലിംഗ സമത്വത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥ നടത്തിയ പോരാട്ടം

വാദിക്കാൻ അഭിഭാഷകർ പോലും തയാറാകാത്ത കേസിൽ സ്വയം വാദിച്ചാണ് വിനയ നിയമപോരാട്ടം നടത്തിയത്

സർക്കാർ അപേക്ഷകളിൽ ലിംഗസമത്വം ഉറപ്പാക്കിക്കൊണ്ടുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എന്നാൽ അതിനായി 23 വർഷമായി പോരാടുന്ന ഒരു സ്ത്രീയുണ്ട്- വിനയ.

1999 ൽ സർക്കാർ അപേക്ഷകളിലെയുൾപ്പെടെ ലിംഗ അസമത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അന്ന് പോലീസ് കോൺസ്റ്റബിൾ ആയിരുന്ന വിനയ ഹൈക്കോടതിയിൽ റിട്ട് നൽകുന്നു. കേസ് വാദിക്കാനായി പല അഭിഭാഷകരേയും അന്വേഷിക്കുന്നു. എന്നാൽ "ഇത് ചവറ്റുകൊട്ടയിൽ പോവേണ്ട കേസ്" ആണെന്ന് പലരും പരിഹസിച്ച് തിരികെ അയച്ചു. പിന്നീട് വിനയ സ്വന്തമായി കേസ് വാദിച്ചു. 2001ൽ വിനയയ്ക്ക് അനുകൂലമായ വിധി വന്നു.

അന്നുമുതൽ പല കാര്യങ്ങളിൽ മാറ്റം വന്നു. ഒടുവിൽ 23 വർഷങ്ങൾക്കിപ്പുറം സർക്കാർ അപേക്ഷകളിലെ ലിംഗസമത്വവും ഉറപ്പിക്കപ്പെടുമ്പോൾ അനിവാര്യമായ മാറ്റം സംഭവിക്കുന്നതിന്റെ സന്തോഷത്തിലാണ് വിനയ. ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആണ് വിനയ. ഇനിയും ഏറെ മാറാനുണ്ടെന്ന് പറയുമ്പോൾ അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in