ബദാം
ബദാം

ശരീര വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ബദാം

വിറ്റാമിനുകളും ധാതുക്കളും ധാരാളമായടങ്ങിയ ബദാം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്

അമിത വണ്ണവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നവരാണോ നിങ്ങള്‍? പ്രമേഹരോഗവും ഓര്‍മ്മക്കുറവും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആരോഗ്യപരമായ ജീവിതത്തിന് ബദാം ശീലമാക്കിയാല്‍ മതി

വിറ്റാമിനുകളും ധാതുക്കളും മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ഇതടങ്ങിയ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബദാം. ആരോഗ്യ വിദ്ഗധരുടെ അഭിപ്രായത്തില്‍, ഉച്ച ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിക്കേണ്ട ഒന്നു കൂടിയാണിത്. ശരീര വണ്ണം കുറയ്ക്കാനും ഊര്‍ജ്ജസ്വലത കൂട്ടാനും ബദാം ഏറെ സഹായകരമാണ് .

ആരോഗ്യകരമായ ജീവിതത്തിന് മനുഷ്യര്‍ പാലിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ച് ആയുർവേദം അനുശാസിക്കുന്നുണ്ട്. വാതവും പിത്തവും കഫവും സന്തുലിതാവസ്ഥയിലാണെങ്കില്‍ മാത്രമാണ് ആയുർവേദ വിധി പ്രകാരം ശരീരം ആരോഗ്യമുള്ളതാകുന്നത്. ഇവയിലുണ്ടാകുന്ന ഏത് അസന്തുലിതാവസ്ഥയും ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും നയിക്കുക.ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ബദാമിന്റെ ഉപയോഗം സഹായിക്കുന്നു. ദിവസേന ബദാം കഴിക്കുന്നത് വാത, പിത്ത ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദ വിദഗ്ധർ പറയുന്നു.

ബദാമിന്റെ ഗുണങ്ങള്‍

  • പ്രമേഹ രോഗികളില്‍ ഗുണകരം

പ്രമേഹബാധിതരുടെ ശരീരത്തിനുണ്ടാകുന്ന ബലഹീനത പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബദാമിന് കഴിയും. അമിതവണ്ണം, പ്രീ ഡയബറ്റിക് മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ പ്രമേഹാവസ്ഥകളില്‍ ഉണ്ടായേക്കാവുന്ന സങ്കീര്‍ണ്ണതകളെ ചെറുക്കാനും ബദാം സഹായിക്കും

  • ചര്‍മ്മ സംരക്ഷണം

    ബദാം ശീലമാക്കുന്നതിലൂടെ ശരീര കലകളില്‍ ഈര്‍പ്പം നിലനിര്‍ത്താനാകും. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. ബദാം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, അകാല നരയ്ക്കും മുടി കൊഴിച്ചിലിനും പരിഹാരമുണ്ടാകും

  • ബുദ്ധി വര്‍ദ്ധിപ്പിക്കുന്നു

    ആയുര്‍വേദപ്രകാരം ബദാമിന് മനുഷ്യ ശരീരത്തിലെ നാഡീ വ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും സാധിക്കും.

logo
The Fourth
www.thefourthnews.in