ഗര്‍ഭിണികളുടെ പുകവലി കുട്ടികളുടെ അകാല ജനന സാധ്യത വര്‍ധിപ്പിക്കുന്നെന്ന് പഠനം

ഗര്‍ഭിണികളുടെ പുകവലി കുട്ടികളുടെ അകാല ജനന സാധ്യത വര്‍ധിപ്പിക്കുന്നെന്ന് പഠനം

ഗര്‍ഭസമയത്ത് പുകവലിക്കുന്നത് അകാല ജനനത്തിനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു

ഗര്‍ഭിണിയായ സ്ത്രീകള്‍ പുകവലിക്കുന്നത് കുട്ടികളുടെ അകാല ജനനത്തിന് (premature birth) കാരണമാകുന്നുവെന്ന് പഠനം. ഗര്‍ഭസമയത്ത് പുകവലിക്കുന്നത് അകാല ജനനത്തിനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. കേംബ്രിഡ്ജ് അക്കാദമിക്‌സിന്റേതാണ് പുതിയ പഠനം.

ഗര്‍ഭിണികള്‍ രണ്ട് കപ്പിലധികം ചായയോ കാപ്പിയോ സ്ഥിരമായി കുടിക്കരുതെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസും പറയുന്നു. ഉയര്‍ന്ന അളവിലുള്ള കഫീനും പുകവലിയും ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും അകാല ജനനത്തിനും ഭ്രൂണ വളര്‍ച്ച നിയന്ത്രിക്കാനും കാരണമാകുന്നു.

ഗര്‍ഭിണികളുടെ പുകവലി കുട്ടികളുടെ അകാല ജനന സാധ്യത വര്‍ധിപ്പിക്കുന്നെന്ന് പഠനം
ഇന്ന്‌ ലോക പേവിഷബാധദിനം; രോഗം തടയാൻ വേണം അറിവും ജാഗ്രതയും പ്രതിരോധകുത്തിവയ്പും

എന്നാല്‍ ഗര്‍ഭാവസ്ഥയിലുടനീളമുള്ള ശരാശരി കഫീന്‍ ഉപയോഗം അകാല ജനനത്തിനോ ചെറിയ കുട്ടികളുണ്ടാകുന്നതിനോ കാരണമാകുന്നതിനുള്ള തെളിവുകളൊന്നുമില്ലെന്ന് അക്കാദമിക്‌സിന്റെ പഠനത്തില്‍ പറയുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് പുകവലിക്കുന്നവരില്‍, പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ അകാലജനനമുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും പഠനം വ്യക്തമാക്കുന്നു. ഇത്തരം കുട്ടികള്‍ അവരുടെ ഗര്‍ഭാവസ്ഥയില്‍ ചെറുതായിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ശ്വാസോച്ഛാസത്തിനുള്ള തടസവും അണുബാധയേല്‍ക്കാനുമുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം, സര്‍വേയിൽ പങ്കെടുത്ത 900 സ്ത്രീകളുടെ രക്ത സാമ്പിളുകളില്‍ നിന്നും പുകവലി, കഫീന്‍ എന്നിവയില്‍ നിന്നുള്ള മെറ്റബോളിക്കുകളെ പഠനവിധേയമാക്കിയാണ് നടത്തിയത്. ഗവേഷകര്‍ ഗര്‍ഭാവസ്ഥയുടെ 12,20,28,36 ആഴ്ചകളിലെ രക്തസാമ്പിളുകളിലെ കോട്ടിനിന്റെയും പാരാക്‌സാന്‍തീനിന്റെയും അളവ് വിശകലനം ചെയ്യുകയും പുകവലി, കഫീന്‍ ഉപയോഗം എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ വേര്‍തിരിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in