സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും മാരകം; സെര്‍വിക്കല്‍ കാന്‍സറെന്ന 'വില്ലന്‍'

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും മാരകം; സെര്‍വിക്കല്‍ കാന്‍സറെന്ന 'വില്ലന്‍'

കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയിലേക്ക് കടന്നാൽ അത് 15 മുതൽ 20 വർഷങ്ങൾ കൊണ്ട് ക്യാൻസറായി മാറും

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തെ തുടർന്ന് സെർവിക്കൽ ക്യാൻസർ വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും മരണകാരണമാവുകയും ചെയ്യുന്നത് ഗർഭാശയമുഖത്ത് കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന സെർവിക്കൽ കാൻസറാണ്.

മോഡലായ പൂനം പാണ്ഡെയുടെ മരണം സെർവിക്കൽ ക്യാൻസർ മൂലമാണെന്ന് അവരുടെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. മരണവാർത്ത പൂനം പാണ്ഡെയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറംലോകം അറിഞ്ഞത്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും മാരകം; സെര്‍വിക്കല്‍ കാന്‍സറെന്ന 'വില്ലന്‍'
2050ഓടെ കാന്‍സര്‍ കേസുകളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന; മരണനിരക്കും കൂടും

എന്താണ് സെർവിക്കൽ കാൻസർ?

2020ലെ കണക്കുകൾ പ്രകാരം ലോകത്ത് ആകെ 6,04,000 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ബാധിച്ചിട്ടുണ്ട്. അതിൽ 3,42,000 സ്ത്രീകൾ മരിച്ചിട്ടുമുണ്ട്. ഇത് സ്ത്രീകളിൽ വളരെ സാധാരണമായി കാണുന്ന കാൻസറാണ് എന്ന് മാത്രമല്ല നേരത്തെ കണ്ടെത്തുകയാണെങ്കിൽ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുന്നതുമാണ്.

പെൺകുട്ടികൾക്ക് 9 വയസിനും 14 വയസിനുമിടയിൽ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് വാക്‌സിൻ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം ഇടക്കാല ബജറ്റവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. കൗമാരക്കാരായ പെൺകുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇന്ത്യൻ നിർമ്മിത വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

സെർവിക്കൽ കാൻസറിന്റെ കാരണമെന്ത്?

ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്ച്പിവി) ആണ് 99 ശതമാനം കേസുകളിലും കാൻസർ ബാധിക്കാൻ കാരണമാകുന്നത്. ലൈംഗിക ബന്ധങ്ങളിലൂടെ പടരുന്ന വൈറസാണിത്. ഇത് ബാധിക്കുന്നത് തൊണ്ടയെയും, ലൈംഗികാവയവങ്ങളെയും, തൊലിയിലുമാണ് ലൈംഗികശേഷിയുള്ള എല്ലാ മനുഷ്യർക്കും ജീവിതത്തിൽ എപ്പോഴെങ്കിലുമായി ഈ അസുഖം ബാധിച്ചിരിക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മിക്കവാറും ലക്ഷണങ്ങളൊന്നും കാണിക്കുകയില്ലെന്നും പറയുന്നു.

മിക്കവാറും സമയങ്ങളിൽ വൈറസിനെ ശരീരം തന്നെ പുറംതള്ളും. എന്നാൽ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയിലേക്ക് കടന്നാൽ അത് 15 മുതൽ 20 വർഷങ്ങൾ കൊണ്ട് കാൻസറായി മാറും. പ്രതിരോധ ശേഷി കുറഞ്ഞ സ്ത്രീകളിൽ ഇത് 5 മുതൽ 10 വർഷം കൊണ്ട് തന്നെ കാൻസറായി മാറും. പ്രായം കുറഞ്ഞ അമ്മമാർ, ഹോർമോണലായ ഗർഭ നിരോധനമാർഗങ്ങൾ സ്വീകരിക്കുന്നവർ, പുകവലിക്കുന്നവർ, മറ്റ് എസ്ടിഡികൾ ഉള്ളവർ, എന്നിവർക്ക് പെട്ടന്ന് സെർവിക്കൽ കാൻസർ വരാൻ സാധ്യതയുണ്ട്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും മാരകം; സെര്‍വിക്കല്‍ കാന്‍സറെന്ന 'വില്ലന്‍'
അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഒഴിവാക്കാം ഈ ആറ് ശീലങ്ങള്‍

ലക്ഷണങ്ങളും ചികിത്സയും

ലോകാരോഗ്യസംഘടന പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നവയാണ് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ

1. ആർത്തവ സമയത്തല്ലാതെയും, ആർത്തവവിരാമത്തിനു ശേഷവും, ലൈംഗികബന്ധങ്ങൾക്കു ശേഷവും യോനിയിൽ നിന്ന് രക്തസ്രാവമുണ്ടാകുന്നത്

2. വർധിച്ച തോതിൽ ദുർഗന്ധമുള്ള ദ്രാവകം യോനിയിൽ നിന്ന് ഇടയ്ക്കിടെ പുറത്തുവരുന്നത്

3. പുറത്തും കാലിലും അടിവയറ്റിലും വേദന അനുഭവപ്പെടുന്നത്.

4. ഭാരം കുറയുക, ബോധക്ഷയം ഉണ്ടാവുക, വിശപ്പില്ലാതിരിക്കുക

5. യോനിയിൽ അസ്വസ്ഥതകൾ അനുഭവപ്പെടുക

6. കാലിൽ വീക്കം ഉണ്ടാകുക

വ്യത്യസ്ത പരിശോധനകളിലൂടെയാണ് സെർവിക്കൽ കാൻസർ സ്ഥിരീകരിക്കുന്നത്. അതിനുശേഷം സർജറിയും, റേഡിയോ തെറാപ്പിയും, കീമോ തെറാപ്പിയും ഉൾപ്പെടുന്നതാണ് ചികിത്സ. വേദന നിയന്ത്രിക്കാൻ പ്രത്യേക ചികിത്സ ആവശ്യമുണ്ടാകും.

logo
The Fourth
www.thefourthnews.in