ശൈത്യവും മലിനീകരണവും: ഡല്‍ഹിയില്‍ ഫ്‌ളൂ കേസുകളുടെ എണ്ണത്തില്‍ വര്‍ധന

ശൈത്യവും മലിനീകരണവും: ഡല്‍ഹിയില്‍ ഫ്‌ളൂ കേസുകളുടെ എണ്ണത്തില്‍ വര്‍ധന

ശൈത്യകാലം ആരംഭിക്കുമ്പോള്‍ സാധാരണ ഫ്‌ലൂ കേസുകളുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇത്തവണ അസാധാരണമായ വര്‍ധന കാണിക്കുന്നതായി ഡോക്ടര്‍മാരും പറയുന്നു

അതിശൈത്യത്തോടൊപ്പം മലിനീകരണപ്രശ്‌നങ്ങളും കൂടിയായതോടെ ഡല്‍ഹിയിലെ ആരോഗ്യമേഖല പ്രതിസന്ധിയില്‍. നെഞ്ചില്‍ അണുബാധയും പനിയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ശൈത്യകാലം ആരംഭിക്കുമ്പോള്‍ സാധാരണ ഫ്‌ലൂ കേസുകളുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇത്തവണ അസാധാരണമായ വര്‍ധന കാണിക്കുന്നതായി ഡോക്ടര്‍മാരും പറയുന്നു.

ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടവര്‍ കുറവാണെങ്കിലും പരിശോധനയ്ക്കായി നീണ്ട നിര ഉണ്ടാകുന്നുണ്ട്. ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം രോഗികളിലും എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചുരുക്കം ചിലരില്‍ എച്ച് ത്രീ എന്‍ ടുവും കാണുന്നുണ്ട്. എച്ച് വണ്‍ എന്‍ വണിനു പുറമേ മറ്റ് വൈറല്‍, ബാക്ടീരിയല്‍ അണുബാധ പിടിപെടുന്നവരില്‍ കഫക്കെട്ടും നെഞ്ചില്‍ അണുബാധയും വ്യാപകമായി കാണുന്നുമുണ്ട്.

മൂക്കൊലിപ്പ്, തലകറക്കം, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന, വയറിളക്കം എന്നിവയും രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓക്‌സിജന്‍ കുറവും ശ്വസനപ്രശ്‌നങ്ങളുമായി എത്തുന്നവരില്‍ കിടത്തിചികിത്സ ആവശ്യമായി വരുന്നുണ്ട്.

ശൈത്യവും മലിനീകരണവും: ഡല്‍ഹിയില്‍ ഫ്‌ളൂ കേസുകളുടെ എണ്ണത്തില്‍ വര്‍ധന
കോവിഡിനേക്കാള്‍ മാരകമാകാവുന്ന 'ഡിസീസ് എക്‌സ്'; പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന

ശൈത്യത്തിനൊപ്പം മലിനീകരണം കൂടിയതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇന്‌റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‌റ് ഡോ. സുരന്‍ജിത് ചാറ്റര്‍ജി പറഞ്ഞു.

ഒരു മഹാമാരിക്കുള്ള വകഭേദമായി എച്ച് വണ്‍എന്‍ വണ്‍ മാറുന്നില്ലെങ്കിലും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ സ്‌ട്രെയിനായി കണക്കാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

logo
The Fourth
www.thefourthnews.in