കൊളസ്‌ട്രോള്‍  നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ ഇടയ്ക്കിടെ പരിശോധന നടത്തി കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാണോയെന്ന് പരിശോധിക്കുക

ഹൃദ്രോഗത്തിലെ പ്രധാന വില്ലനാണ് കൊളസ്‌ട്രോള്‍. ആരോഗ്യകരമായ കോശങ്ങളെ നിര്‍മിക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ആവശ്യമാണെങ്കിലും ചീത്ത കൊളസ്‌ട്രോള്‍(എല്‍ഡിഎല്‍) നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്. കുടുംബത്തില്‍ ഹൃദ്രോഗചരിത്രമുള്ളവര്‍ കൊളസ്‌ട്രോളിന് അധിക പരിഗണന നല്‍കണം. പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ ഇടയ്ക്കിടെ പരിശോധന നടത്തി കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാണോയെന്ന് പരിശോധിക്കുക. ഈ മൂന്ന് ഘടകങ്ങളും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നവയാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാരോഗ്യം സരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍.

1. ഇടയ്ക്കിടെ വേണം പരിശോധന

ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയര്‍ന്നു നിര്‍ക്കുകയാണെങ്കില്‍ ഹൃദയാരോഗ്യം കൃത്യമായി നിരീക്ഷിക്കണം. രക്തപരിശോധനയിലൂടെ ഇടയ്ക്കിടെ കൊളസ്‌ട്രോള്‍ നില പരിശോധിക്കണം. ഇതനുസരിച്ച് ഭക്ഷണക്രമം, വ്യായാമ മുറകള്‍, ആവശ്യമെങ്കില്‍ മരുന്നുകള്‍ എന്നിവയുടെ ക്രമീകരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദഗ്‌ധോപദേശം സ്വീകരിക്കാം. സ്വന്തം ആരോഗ്യനിലയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

കൊളസ്‌ട്രോള്‍  നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
2050-ഓടെ പക്ഷാഘാതമരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്ന് പഠനം; അപകടഘടകങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം

2. വ്യായാമം പ്രധാനം

നിത്യേനയുള്ള വ്യായാമം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രണതിനും ഏറ്റവും പ്രധാനമാണ്. ജോഗിങ്, ചെറുനടത്തം, നീന്തല്‍, സൈക്ലിങ് എന്നിവ അനുയോജ്യമായ വ്യായാമരീതികളാണ്. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. ഇതുവഴി അമിതഭാരം കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

3. ഭക്ഷണത്തിലും വേണം ശ്രദ്ധ

കൊളസ്‌ട്രോള്‍ കൂട്ടുന്നതിനു പ്രധാന കാരണക്കാരന്‍ നാം കഴിക്കുന്ന ഭക്ഷണംതന്നെയാണ്. നാരുകളും പോഷകങ്ങളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതു ഹൃദയാരോഗ്യം നിലനിര്‍ത്താനും ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. വിദഗ്ധ നിര്‍ദേശം സ്വീകരിച്ച് നിങ്ങളുടെ ഡയറ്റ് ക്രമപ്പെടുത്താം.

കൊളസ്‌ട്രോള്‍  നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ആര്‍ത്രൈറ്റിസ് വേദനയ്ക്ക് പരിഹാരമായി വിറ്റാമിന്‍ പരിശോധനകള്‍

4. ആരോഗ്യകരമായ ശരീരഭാരം

അമിത ഭാരം, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റും, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം കൈവരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യും.

5. ദുശീലങ്ങളോട് ഗുഡ്‌ബൈ

പുകവലി, മദ്യപാനം എന്നിവ ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവിനെ ഗണ്യമായി ബാധിക്കുന്നുണ്ട്. പുകവലി രക്തക്കുഴലുകള്‍ക്ക് നാശമുണ്ടാക്കുകയും കൊളസ്‌ട്രോള്‍ നില കൂട്ടുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുകയും മദ്യത്തിന്റെ അളവ് കുറയ്ക്കുകയും വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.

logo
The Fourth
www.thefourthnews.in