മധ്യവയസ്‌കരില്‍ കോളോറെക്ടല്‍ കാന്‍സര്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

മധ്യവയസ്‌കരില്‍ കോളോറെക്ടല്‍ കാന്‍സര്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ കണക്കെടുത്താല്‍ കോളോറെക്ടല്‍ കാന്‍സര്‍ രോഗികളില്‍ അധികവും 50 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കോളോറെക്ടല്‍ കാന്‍സര്‍ രജിസ്ട്രിയിലെ കണക്കുകളും വ്യക്തമാക്കുന്നു

50 വയസില്‍ താഴെ പ്രായമുള്ളവരില്‍ കോളെറെക്ടല്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനം. രോഗികളുടെ എണ്ണം കൂടുന്നുവെന്നു മാത്രമല്ല, ലോകത്താകമാമനുള്ള കാന്‍സര്‍ മരണത്തില്‍ പത്ത് ശതമാനവും കോളോറെക്ടല്‍ കാന്‍സര്‍ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും പറയുന്നു. കാന്‍സര്‍ രോഗികളുടെ കണക്കെടുത്താല്‍ മൂന്നാം സ്ഥാനത്താണ് കോളോറെക്ടല്‍ കാന്‍സര്‍.

മുന്‍കാലങ്ങളില്‍ 60 വയസ് പിന്നിട്ടവരിലാണ് ഈ കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതലും ഇരകളാകുന്നത് മധ്യവയസ്‌കരാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ കണക്കെടുത്താല്‍ കോളോറെക്ടല്‍ കാന്‍സര്‍ രോഗികളില്‍ അധികവും 50 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കോളോറെക്ടല്‍ കാന്‍സര്‍ രജിസ്ട്രിയിലെ കണക്കുകളും വ്യക്തമാക്കുന്നു.

ഉയര്‍ന്ന അളവില്‍ ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മധുരം കൂടുതലടങ്ങിയ ശീതളപാനീയങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും മൈക്രോന്യൂട്രിയന്‌റുകളും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതുമെല്ലാം രോഗസാധ്യത കൂട്ടുന്നുണ്ട്. ഇതിനൊപ്പം മദ്യം, പുകവലി ശീലങ്ങളും അമിതവണ്ണവുമൊക്കെ കാന്‍സര്‍ സാധ്യതയ്ക്കുള്ള കാരണങ്ങളാണെന്ന് ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് കുമാര്‍ ജെയ്ന്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

മധ്യവയസ്‌കരില്‍ കോളോറെക്ടല്‍ കാന്‍സര്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍
ചികിത്സാരംഗത്ത് നിർണായക കണ്ടെത്തൽ; ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾക്കെതിരെ മരുന്ന്

പാരമ്പര്യവും ഇതില്‍ ഘടകമാണ്. കാരണം 50 വയസിനു താഴെ കോളോറോക്ടല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത 23 മുതല്‍ 39 ശതമാനംവരെ രോഗികളിലും കുടുംബത്തില്‍ കോളോറെക്ടല്‍ കാന്‍സര്‍ ചരിത്രം ഉള്ളവരായിരുന്നു.

കുട്ടിക്കാലത്തോ മുതിര്‍ന്ന ശേഷമോ ആന്‌റിബയോട്ടിക് ചികിത്സ കാരണം മൈക്രോഓര്‍ഗാനിസം നശിച്ചവരിലും രോഗസാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യവയസ്‌കരില്‍ ഈ കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാര്‍ ലക്ഷണങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ കോളോണോസ്‌കോപ്പിക്ക് വിധേയരാക്കുകയും 45 വയസ് കഴിഞ്ഞവരെ വിശദ പരിശോധയ്ക്ക് വിധേയരാക്കുകയും ചെയ്യണമെന്നും ഡോ. പ്രദീപ് കുമാര്‍ പറഞ്ഞു.

പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, മലവിസര്‍ജ്ജനത്തില്‍ മാറ്റങ്ങള്‍, വയറില്‍ വേദന, നിരന്തരമായ അതിസാരം, മലബന്ധം, മലത്തില്‍ രക്തം എന്നിീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

logo
The Fourth
www.thefourthnews.in