കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കഴിഞ്ഞ ആറു മാസത്തിനു ശേഷം ആദ്യമായാണ് കോവിഡ് കേസുകള്‍ 750 നു മുകളിലേക്ക് എത്തുന്നത്. സംസ്ഥാനമൊട്ടാകെ ബുധനാഴ്ച മാത്രം 512 പേരാണ് പോസിറ്റീവായത്.

ഒരു ഇടയവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കേരളത്തില്‍ 765 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചു. പ്രതിദിനം 20 മുതല്‍ 30 പേര്‍ വരെ പോസിറ്റീവ് ആകുന്നുണ്ട്. രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്‌റെ ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് നിഗമനം.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കഴിഞ്ഞ ആറു മാസത്തിനു ശേഷം ആദ്യമായാണ് കോവിഡ് കേസുകള്‍ 750 നു മുകളിലേക്ക് എത്തുന്നത്. സംസ്ഥാനമൊട്ടാകെ ബുധനാഴ്ച മാത്രം 512 പേരാണ് പോസിറ്റീവായത്. രക്തസമ്മര്‍ദവും പ്രമേഹവും മറ്റ് ജീവിതശൈലീ രോഗങ്ങളുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്‍മാരും പ്രത്യക ശ്രദ്ധ നല്‍കണം.

ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എല്ലാ ജില്ലാ ആരോഗ്യ ഭരണകൂടങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ എന്തെങ്കിലും പുതിയ വേരിയന്റ് പ്രചരിക്കുന്നുണ്ടോ എന്നറിയാന്‍ ജീനോം സീക്വന്‍സിങ് നടത്താനും അവലോകന യോഗം തീരുമാനിച്ചു.

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
കോവിഡ് 19-നുശേഷം ചൈനയിലെ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ; വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന

കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അതിനാല്‍ എല്ലാ ജില്ലകളിലും കൃത്യമായ പ്രതിരോധം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ അതാത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണം. എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളോടും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും അടിയന്തര ആവശ്യങ്ങള്‍ മുന്നില്‍കണ്ട് കിടക്കകള്‍ ക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in