കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍

ഈ മാസം ആദ്യ എട്ട് ദിവസം കൊണ്ട് 825 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ്, എച്ച് 1 എന്‍ 1 രോഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ പകര്‍ച്ച വ്യാധികളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 914 ശതമാനം വര്‍ധനവാണ് എച്ച്1എന്‍1 കേസുകള്‍ക്കുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 94 കേസുകളാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം നവംബര്‍ വരെ 954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എച്ച്1എന്‍1 മൂലമുള്ള മരണം കഴിഞ്ഞ വര്‍ഷത്തെ 11ല്‍ നിന്ന് ഈ വര്‍ഷം 54ലേക്ക് ഉയരുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയെത്തുന്ന മഴയും വില്ലനാകുന്നു

നവംബറില്‍ 479 കോവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഡിസംബറിലെ ആദ്യ എട്ട് ദിവസം കൊണ്ട് മാത്രം 825 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പുതിയ കേസുകളില്‍ 90 ശതമാനവും കേരളത്തിലേതാണ്. കോവിഡ് ബാധിച്ച് നവംബറില്‍ ഒരാളും ഡിസംബറില്‍ 2 പേര്‍ മരിക്കുകയും ചെയ്തു. രോഗബാധിതര്‍ കൂടുതലാണെങ്കിലും കോവിഡ് ബാധിച്ചുള്ള മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ രണ്ട് മാസങ്ങളോളം നിലനില്‍ക്കുന്നുവെന്നാണ് വിലയിരുത്തല്‍. കൂടാതെ കോവിഡിന്റെ വകഭേദമായ ജെഎന്‍1ഉം കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 38 രാജ്യങ്ങളിലാണ് ജെഎന്‍1 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍
ഗവർണറുടെ വാഹനം തടഞ്ഞത് ഗൗരവമുള്ള കേസെന്ന്‌ കോടതി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 23 വരെ റിമാന്‍ഡില്‍

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളിലും സംസ്ഥാനത്ത് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഹെപ്പറ്റൈസിസ് എയുടെ കേസുകളില്‍ 266 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2022ല്‍ ഹെപ്പറ്റൈസിസ് എ രോഗബാധിതര്‍ 231 ആണെങ്കില്‍ ഈ വര്‍ഷം അത് 846 എന്ന സംഖ്യയിലെത്തിയിരിക്കുന്നു. ഹെപ്പറ്റൈസിസ് എ കാരണം ആറുപേരാണ് ഈ വര്‍ഷം ഇതുവരെ മരിച്ചത്.

146 ശതമാനത്തിന്റെ വര്‍ധനവാണ് ചിക്കന്‍ പോക്‌സിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചിക്കന്‍പോക്‌സ് മൂലം മരിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. ഡെങ്കിപ്പനിയുടെ കാര്യത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 224 ശതമാനം ഡെങ്കിക്കേസുകള്‍ വര്‍ധിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് കുറവാണ്. നിലവില്‍ 14,516 പേര്‍ക്ക് ഡെങ്കിബാധിക്കുകയും 51 മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍
ബുക്കിങ് ഇല്ലാതെ തീര്‍ഥാടകരെ പ്രവേശിപ്പിക്കരുത്; ശബരിമല തിരക്കില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി

മുണ്ടിനീരിന്റെയും അഞ്ചാംപനിയുടെയും ആവര്‍ത്തനങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും കുട്ടികളിലാണ് ഈ രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളില്‍ വാക്‌സിനെടുക്കാത്ത നിരവധി കുട്ടികള്‍ക്കാണ് രോഗം ഏറ്റവും കൂടുതല്‍ കാണുന്നതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്ര്കിസിന്റെ (കേരളം) മുന്‍ അധ്യക്ഷന്‍ ഡോക്ടര്‍ ജോസ് ഒ ടൈംസ് ഇന്ത്യയോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയെത്തുന്ന മഴയും കേരളത്തില്‍ രോഗാണുക്കള്‍ പടരാന്‍ കാരണമാകുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അസുഖ ബാധിതരുള്ളത് തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ്. ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍ പരിഗണിച്ച് പഞ്ചായത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in