അമിത ഡയറ്റിങ് 
എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും

അമിത ഡയറ്റിങ് എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും

നമ്മുടെ ശരീരത്തില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ധാതുവാണ് കാൽസ്യം

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ് കാല്‍സ്യം. അസ്ഥിസാന്ദ്രത നിലനിര്‍ത്തേണ്ടതാകട്ടെ ശാരീരികാരോഗ്യത്തിന് അത്യാവശ്യവുമാണ്. നമ്മുടെ അസ്ഥികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ധാതുക്കളുടെ റിസര്‍വോയറാണ് ബോണ്‍ ഡെന്‍സിറ്റി എന്ന അസ്ഥിസാന്ദ്രത. നമ്മുടെ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളാണ് അസ്ഥിസാന്ദ്രതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

അടുത്തിടെ നടി ജമീല ജമീല്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. തന്‌റെ അസ്ഥിസാന്ദ്രത വളരെ മോശമാണെന്നും 20 വര്‍ഷത്തെ ഡയറ്റാണ് ഈ അവസ്ഥയിലേക്കെത്തിച്ചതെന്നും ജമീല പോസ്റ്റില്‍ പറഞ്ഞു. ഭക്ഷണസംസ്‌കാരം നിങ്ങളുടെ ആരോഗ്യത്തിനു വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഫോളോവേഴ്‌സിനോടായി ജമീല മുന്നറിയിപ്പ് നല്‍കി.

അസ്ഥി ജീവനുള്ള കോശങ്ങളാണ്. അതായത് നമ്മുടെ അസ്ഥികൂടം വളരുകയും അതുണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും അനുസരിച്ച് സ്വയം പുനര്‍നിര്‍മിക്കുകും ചെയ്യുന്നു. പരുക്കുകള്‍ മുതല്‍ വ്യായാമം വരെ സംഭവിക്കുമ്പോള്‍ നമ്മുടെ എല്ലുകള്‍ അവയുടെ രൂപവും സാന്ദ്രതയും മാറ്റിക്കൊണ്ടിരിക്കും.

അമിത ഡയറ്റിങ് 
എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും
സാരി അർബുദത്തിന് കാരണമാകുമോ; എന്താണ് 'സാരി കാന്‍സർ'?

ചെറുപ്പകാലത്താണ് അസ്ഥിസംബന്ധമായി ഏറ്റവുമധികം മാറ്റങ്ങള്‍ സംഭവിക്കുന്നത്. നമ്മള്‍ എത്രത്തോളം ആക്ടീവാണ്, ഭക്ഷണക്രമത്തില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു, എന്തെങ്കിലും രോഗമോ പരുക്കുകളോ അലട്ടുന്നുണ്ടോ എന്നിവയെ ആശ്രയിച്ച് ജീവിതത്തിലുടനീളം അസ്ഥികള്‍ മാറിക്കൊണ്ടിരിക്കും.

കൊളാജന്‍ പ്രോട്ടീനും കാല്‍സ്യം പോലുള്ള ധാതുക്കളും കൊണ്ടാണ് എല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ ശരീരത്തില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ധാതുവാണ് കാല്‍സ്യം. നമ്മുടെ എല്ലുകളെയും പല്ലുകളെയും ശക്തമാക്കാനും പരുക്കു പറ്റുന്ന എല്ലുകള്‍ പുനര്‍നിര്‍മിക്കുന്നതിനും കാല്‍സ്യം അനിവാര്യമാണ്.

ഇതോടൊപ്പംതന്നെ മറ്റ് മിനറലുകളും വിറ്റാമിനുകളും പ്രധാനമാണ്. ഉദാഹരണത്തിനു ബോണ്‍ മിനറലൈസേഷനില്‍ പ്രധാന പങ്കുള്ള വിറ്റാമിന്‍ ഡി കാല്‍സ്യത്തെ പിന്തുണയ്ക്കുന്നു. കാല്‍സ്യം നമ്മുടെ അസ്ഥികളിലെ ഫോസ്‌ഫേറ്റുമായി സംയോജിച്ച് ക്രിസ്റ്റല്‍ ഹൈഡ്രോക്‌സിപാറ്റൈറ്റ് രൂപീകൃതമാകുന്നു. ബോണ്‍ മിനറല്‍ ഡെന്‍സിറ്റി നിലനിര്‍ത്തുന്നതില്‍ ഈ ക്രിസ്റ്റല്‍ പ്രധാനമാണ്. എല്ലുകളെ പുനര്‍നിര്‍മിക്കാനും ഘടനാപരമായ ശക്തി നല്‍കാനും ഇത് സഹായിക്കുന്നു. കൂടുതല്‍ ഹൈഡ്രോക്‌സിപാറ്റൈറ്റ് ക്രിസ്റ്റലുള്ള എല്ലുകളാണ് ആരോഗ്യകരമായുള്ളത്.

അമിത ഡയറ്റിങ് 
എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും
മൂന്ന് സെക്കന്‍ഡില്‍ ഒരാള്‍ക്കുവീതം പക്ഷാഘാതം, ഇരകളായി യുവാക്കളും; അറിയാം കാരണങ്ങള്‍

ടീനേജ് പ്രായത്തിലാണ് അസ്ഥിസാന്ദ്രത കൂടിനില്‍ക്കുന്നത്. ശരീരം പൂര്‍ണ വളര്‍ച്ചയെത്തുന്നതും ഉപാപചയപ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടക്കുന്ന സമയവുമാണ് ഈ പ്രായം. ഈ പ്രായം മുതല്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചും വ്യായാമം ചെയ്തും സ്ത്രീകള്‍ക്ക് മുപ്പതുകളുടെ അവസാനത്തിലും പുരുഷന്‍മാര്‍ക്ക് നാല്‍പ്പതുകളിലെ തുടക്കത്തിലും അസ്ഥിസാന്ദ്രത നിലനിര്‍ത്താം. എന്നാല്‍ ഈ ഘട്ടത്തിനുശേഷം അത് കുറയാന്‍ തുടങ്ങും.

ആദ്യം അമ്മയിലൂടെയും പിന്നീട് ഭക്ഷണത്തിലൂടെയും കാല്‍സ്യം ശരീരത്തിലെത്തുന്നു. ഇതിനു പുറമേ കാല്‍സ്യം ശരീരം ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കാല്‍സ്യം കുറഞ്ഞാലും ശരീരത്തിന് അത് നിലനിര്‍ത്താനാകുന്നുണ്ട്.

ശീതളപാനീയങ്ങളുടെ ഉപയോഗം പ്രത്യേകിച്ച് കോള ഒരാഴ്ചയില്‍ നാല് പ്രാവശ്യത്തിലധികം ഉപയോഗിക്കുന്നത് അസ്ഥിസാന്ദ്രത കുറയ്ക്കുകയും പരുക്കിനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കാര്‍ബണേറ്റഡ് എനെര്‍ജി ഡ്രിങ്കുകളില്‍ വ്യത്യസ്തമായ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, എന്നാല്‍ ശരീരത്തിനാവശ്യമായ കാല്‍സ്യം പോലുള്ള ധാതുക്കള്‍ ലഭിക്കുന്നുമില്ല. ഭക്ഷണത്തിലൂടെ കാല്‍സ്യം ലഭിച്ചില്ലെങ്കില്‍ ശരീരം കരുതല്‍ ശേഖരത്തില്‍നിന്ന് കാല്‍സ്യം എടുത്തുകൊണ്ടിരിക്കും.

പഞ്ചസാര കൂടുതലുള്ള ആഹാരങ്ങളും അസ്ഥിയെ ദോഷകരമായി ബാധിക്കും. അധികമുള്ള പഞ്ചസാര നീര്‍വീക്കത്തിനും ഒബിസിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പാലിനുപകരം മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്ന കുട്ടികളിലുള്‍പ്പെടെ പഞ്ചസാര കൂടുന്നത് കാല്‍സ്യത്തിന്‌റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. അമിത പഞ്ചസാര ഉപയോഗം അധിക കാല്‍സ്യം പുറന്തള്ളാനും കാരണമാകും.

അമിത ഡയറ്റിങ് 
എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും
'ഭക്ഷണത്തിലാകാം വെറൈറ്റി, രോഗങ്ങളില്‍ വേണ്ട'; ഭക്ഷ്യമേഖലയിലെ മൂല്യച്യുതി വിരല്‍ചൂണ്ടുന്നത്

കൊഴുപ്പ് കുറഞ്ഞതും കൂടിയതുമായ ഭക്ഷണക്രമം സ്ത്രീകളില്‍ ഒസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടുന്നു. എല്ലുകളുടെ ആരോഗ്യം ഗര്‍ഭപാത്രത്തില്‍നിന്നേ ആരംഭിക്കുന്നു. പിന്നീടുള്ള ജീവിതത്തില്‍ പ്രധാനമാകുന്നത് പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള വര്‍ഷങ്ങളാണ്. സപ്ലിമെന്‌റുകളിലൂടെ ശരീരത്തില്‍ കാല്‍സ്യം എത്തിക്കുന്നതിനും പരിമിതിയുണ്ട്. പ്രായമാകുമ്പോള്‍ എല്ലുകളുടെ സാന്ദ്രത കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് നീട്ടിവയ്ക്കാന്‍ സഹായിക്കുന്നത് നമ്മുടെ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളാണ്. ആവശ്യത്തിന് കാല്‍സ്യം ശരീരത്തിലെത്തിയില്ലെങ്കില്‍ ദോഷകരമായി ബാധിക്കുന്നു. ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഒസ്റ്റിയോപൊറോസിസ് സാധ്യത കൂടുതലാണ്. കാരണം അസ്ഥികളെ നശിപ്പിക്കുന്ന കോശങ്ങളെ തടയാന്‍ സഹായിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണിന്‌റ ഉല്‍പാദനം ഇവരില്‍ കുറയുന്നതാണ്.

logo
The Fourth
www.thefourthnews.in