മധുരപാനീയങ്ങള്‍ കുടിച്ചശേഷം വ്യായാമം ചെയ്തിട്ടും ഫലമില്ല; ഹൃദ്രോഗസാധ്യത കുറയില്ലെന്ന് ഗവേഷകര്‍

മധുരപാനീയങ്ങള്‍ കുടിച്ചശേഷം വ്യായാമം ചെയ്തിട്ടും ഫലമില്ല; ഹൃദ്രോഗസാധ്യത കുറയില്ലെന്ന് ഗവേഷകര്‍

കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയാഘാതം എന്നിവ ഉള്‍പ്പെടുന്ന ഹൃദ്രോഗം ആഗോളതലത്തിലെ മരണകാരണത്തില്‍ മുന്നിലുണ്ട്. ഇത് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച് വെല്ലുവിളി സൃഷ്ടിക്കുന്നു

മധുരപാനീയങ്ങളുടെ അമിതോപയോഗം ഹൃദ്രോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനം. ഇവയില്‍ കൂടിയ അളവില്‍ പഞ്ചസാരയും കലോറിയുമുണ്ട്. ഇത് ശരീരഭാരം കൂടുന്നതിലേക്കും ഒബീസിറ്റിക്കും രക്തത്തിലെ പഞ്ചസാര അനിയന്ത്രിമാകുന്നതിനും കാരണമാകും. ഇവയെല്ലാംതന്നെ ഹൃദ്രോഗത്തിന്‌റെ അടിസ്ഥാന കാരണങ്ങളാണ്. ഇതിനു പുറമേ മധുരപാനീയങ്ങള്‍ രക്തസമ്മര്‍ദവും ട്രൈഗ്ലിസറൈഡ് ലെവലും കൂട്ടുന്നുണ്ട്. ഇത് നീര്‍ക്കെട്ടിനും രക്തധമനികളുടെ നാശത്തിനും കാരണമാകും.

ദിവസേനയുള്ള കായികപ്രവര്‍ത്തനങ്ങളുടെ അളവ് കൂട്ടുന്നത് ഹൃദയാരോഗ്യത്തിനും മധുരപാനീയങ്ങളുടെ ഉപയോഗത്താലുണ്ടാകുന്ന ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഹാര്‍വാഡിന്‌റെ പഠനം പറയുന്നത് ശാരീരികമായി അധ്വാനത്തിലേര്‍പ്പെടുന്നവരായാല്‍പ്പോലും മധുരപാനീയങ്ങളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാനാകില്ലെന്നാണ്.

ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ ലോകാരോഗ്യസംഘടന ശിപാര്‍ശ ചെയ്തിരിക്കുന്ന ആഴ്ചയില്‍ 150 മിനിറ്റ് വര്‍ക്ക്ഔട്ട് മധുരപനീയങ്ങള്‍ കുടിക്കുന്നതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പര്യാപ്തമല്ലെന്ന് 30 വയസിനു മുകളിലുള്ള ഒരുലക്ഷം പേരില്‍ നടത്തിയ ഗവേഷണത്തിന്‌റെ അടിസ്ഥാനത്തില്‍ ഹാര്‍വാഡിലെ ഗവേഷകര്‍ പറയുന്നു. ശാരീരികപ്രവര്‍ത്തനത്തിന്‌റെ തോത് പരിഗണിക്കാതെ ആഴ്ചയില്‍ രണ്ടു ദിവസം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത അധികമാണന്നും ഗവേഷകര്‍ പറയുന്നു.

മധുരപാനീയങ്ങള്‍ കുടിച്ചശേഷം വ്യായാമം ചെയ്തിട്ടും ഫലമില്ല; ഹൃദ്രോഗസാധ്യത കുറയില്ലെന്ന് ഗവേഷകര്‍
ഇന്ത്യൻ നിർമിത കാൻസർ ചികിത്സാരീതി ഉപയോഗിച്ച് രോഗി രക്ഷപ്പെട്ടു; എന്താണ് സി എ ആർ- ടി സെൽ തെറാപ്പി?

അമിതമധുരം ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നതുവഴിയുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ പകുതി കുറയ്ക്കാന്‍ ശാരീരികപ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും, എന്നാല്‍ ഒരിക്കലും ഇതിന് പൂര്‍ണ പരിഹാരം ലഭിക്കില്ല- അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിനു നേതൃത്വം നല്‍കിയ ജീന്‍ ഫിലിപ്പെ ഡ്രൂയിന്‍ പറഞ്ഞു. മധുരപാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള പൊതുജനാരോഗ്യ അവബോധത്തിനും നയങ്ങള്‍ക്കുമൊപ്പം വ്യായാമം ചെയ്യേണ്ടതിന്‌റെ ആവശ്യകത മനസിലാക്കുന്നതിനും ഈ പഠനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തില്‍ പങ്കെടുത്ത ലോറന്‍ പെച്ചേക്കോ പറഞ്ഞു.

കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയാഘാതം എന്നിവ ഉള്‍പ്പെടുന്ന ഹൃദ്രോഗം ആഗോളതലത്തിലെ മരണകാരണത്തില്‍ മുന്നിലുണ്ട്. ഇത് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച് പൊതുജനോഗ്യത്തില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഒബീസിറ്റി, പുകവലി തുടങ്ങിയവയും ഹൃദ്രോഗത്തിനു ശക്തിപകരുന്നുണ്ട്. നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, ഹൃദയമിടിപ്പിലെ വ്യതിനായനം എന്നിവ ഹൃദ്രോഗത്തിന്‌റേതായ ലക്ഷണങ്ങളാണ്. ജീവിതശൈലി ക്രമീകരിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക, ശരിയായ സമയത്ത് മെഡിക്കല്‍ പരിശോധനകള്‍ നടത്തുക തുടങ്ങിയവയിലൂടെ രോഗം നിയന്ത്രിക്കാനാകും.

logo
The Fourth
www.thefourthnews.in