രാത്രിയില്‍ അമിത മൂത്രശങ്കയുണ്ടോ? സംശയിക്കണം ഈ ഏഴ് രോഗങ്ങളെ

രാത്രിയില്‍ അമിത മൂത്രശങ്കയുണ്ടോ? സംശയിക്കണം ഈ ഏഴ് രോഗങ്ങളെ

നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല, ചില രോഗങ്ങളുടെ ലക്ഷണമാണ് രാത്രിയിലുള്ള ഈ അമിത മൂത്രശങ്ക

രാത്രി ഉറക്കത്തിനിടെ മൂത്രശങ്ക അലട്ടുന്നുണ്ടോ? നൊക്ടൂറിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നിങ്ങളുടെ ഉറക്കത്തെയും സമ്മര്‍ദനിലകളെയും കുഴപ്പത്തിലാക്കാറുണ്ട്. എന്നാല്‍ ഇതങ്ങനെ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. ചില രോഗങ്ങളുടെ ലക്ഷണമാണ് രാത്രിയിലുള്ള ഈ അമിത മൂത്രശങ്ക.

1. ഡയബറ്റിസ് മെലിറ്റസ്

പ്രമേഹത്തെ ശരിയായി മാനേജ് ചെയ്യാത്തതിനാല്‍ അധികമുള്ള രക്തത്തിലെ പഞ്ചസാര മൂത്രത്തിലേക്ക് കടക്കുകയും തത്ഫലമായി മൂത്രസഞ്ചി നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാകുകയും ചെയ്യുന്നു.

2. മൂത്രത്തിലെ അണുബാധ

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍(മൂത്രത്തിലെ അണുബാധ) ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. നൊക്ടൂറിയ എന്ന ഈ അവസ്ഥ പ്രധാനമായും രാത്രിസമയത്താണ് അനുഭവപ്പെടുക. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്.

3. നിറഞ്ഞിരിക്കുന്ന മൂത്രസഞ്ചി

അമിതമായി നിറഞ്ഞിരിക്കുന്ന മൂത്രസഞ്ചി ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കും.

രാത്രിയില്‍ അമിത മൂത്രശങ്കയുണ്ടോ? സംശയിക്കണം ഈ ഏഴ് രോഗങ്ങളെ
2040ഓടെ പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികള്‍ ഇരട്ടിയാകും, മരണനിരക്കില്‍ 85 ശതമാനം വര്‍ധന; മുന്നറിയിപ്പുമായി പഠനം

4. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍

പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് വീര്‍ക്കുന്നത് സാധാരണ മൂത്രപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇത് മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാകുന്നത് തടയുകയും തത്ഫലമായി ഇടയ്ക്കിടെ മൂത്രശങ്ക അനുഭവപ്പെടുകയും ചെയ്യുന്നു.

5. ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയസ്തംഭനം പോലെയുള്ള ഹൃദയപ്രശ്‌നങ്ങല്‍ ശരീരത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കും. ഈ അധിക ദ്രാവകം നൊക്ടൂറിയയിലേക്ക് എത്തുകയും ഇവയെ പുറന്തള്ളാന്‍ വൃക്കകള്‍ കഠിനമായി പ്രയത്‌നിക്കുകയും അമിതമായി മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്യും.

6. മരുന്നിന്‌റെ പാര്‍ശ്വഫലം

ഡൈയൂററ്റിക്‌സ്, വാട്ടര്‍ പില്‍സ് പോലുള്ള മരുന്നുകള്‍ മൂത്രത്തിന്‌റെ ഉല്‍പാദനം കൂട്ടുകയും നൊക്ടൂറിയക്ക് കാരണമാകുകയും ചെയ്യും. മരുന്നുകളുടെ പാര്‍ശ്വഫലമായി രാത്രി ഉറക്കം നഷ്ടമായാല്‍ ഡോക്ടറെകണ്ട് വേണ്ട നിര്‍ദേശം സ്വീകരിക്കണം.

7. സ്ലീപ് അപ്നിയ

സ്ലീപ് അപ്നിയ എന്ന സ്ലീപ്പിങ് ഡിസോര്‍ഡര്‍ ശ്വസനത്തെയും മൂത്രം ഉല്‍പ്പാദനത്തെയും ബാധിക്കുകയും ശരീരത്തില്‍ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. സ്ലീപ് അപ്നിയ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി മൂത്രശങ്ക അനുഭവപ്പെടാറുണ്ട്.

logo
The Fourth
www.thefourthnews.in