ഭക്ഷണശേഷം തൈര് കഴിച്ചാല്‍ ലഭിക്കും ഈ ആരോഗ്യഗുണങ്ങള്‍
Picasa

ഭക്ഷണശേഷം തൈര് കഴിച്ചാല്‍ ലഭിക്കും ഈ ആരോഗ്യഗുണങ്ങള്‍

ഭക്ഷണത്തിനു ശേഷം മാത്രമേ തൈര് കഴിക്കാന്‍ പാടുള്ളു എന്നില്ല. ഇടഭക്ഷണമായും തൈര് കഴിക്കാം

ചോറിനൊപ്പം തൈര് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. ദിവസത്തിന്‌റെ ഏതു സമയത്തു വേണമെങ്കിലും തൈര് കഴിക്കാമെങ്കിലും ഉച്ചഭക്ഷണശേഷം കഴിക്കുന്നതാണ് ഏറെ ഗുണകരമത്രേ. ഉദരാരോഗ്യത്തിനു സഹായിക്കുന്ന നല്ല ബാക്ടീരിയകളെ നല്‍കുന്നതിലൂടെ ദഹനം സുഗമമാക്കും. ഭക്ഷണശേഷം തൈര് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുകയും ശരീരത്തിനു കുളിര്‍മ നല്‍കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

എന്നാല്‍ ഭക്ഷണത്തിനു ശേഷം മാത്രമേ തൈര് കഴിക്കാന്‍ പാടുള്ളു എന്നില്ല. ഇടഭക്ഷണമായും തൈര് കഴിക്കാം. രാത്രിയില്‍ തൈര് കഴിക്കുന്നത് ചിലരില്‍ വായുക്ഷോഭവും ദഹനക്കേടും ഉണ്ടാക്കാം. ഇങ്ങനെയുള്ളവര്‍ രാത്രി തൈര് കഴിക്കാതെ ശ്രദ്ധിക്കണം.

ഭക്ഷണശേഷം തൈര് കഴിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ അറിയാം.

ഭക്ഷണശേഷം തൈര് കഴിച്ചാല്‍ ലഭിക്കും ഈ ആരോഗ്യഗുണങ്ങള്‍
കരള്‍ അപകടത്തിലാണോ? പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍

ശരീരഭാരം കുറയ്ക്കാം

കോര്‍ട്ടിസോള്‍, സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുകവഴി അമിതഭാരം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

രോഗപ്രതിരോധശേഷി കൂട്ടുന്നു

തൈരിന്‌റെ ഏറ്റവും വലിയ ഗുണംതന്നെ പ്രതിരോധശക്തി കൂട്ടുമെന്നതാണ്. രോഗകാരണമാകുന്ന സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ തൈരിനു സാധിക്കും.

വജൈനല്‍ അണുബാധ തടയുന്നു

സ്ത്രീകള്‍ തൈര് കഴിക്കുന്നത് ഈസ്റ്റ് ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ സഹായകമാണ്. തൈരിലുള്ള ലാക്ടോബാസിലസ് ബാക്ടീരിയ വജൈനയിലെ ഈസ്റ്റ് നിയന്ത്രിച്ചു നിര്‍ത്തുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

തൈരിലുള്ള മഗ്നീഷ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാണ്.

ദഹനം സുഗമമാക്കുന്നു

പ്രോബയോട്ടിക് ഉള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാന്‍ തൈര് കഴിക്കുന്നതിലൂടെ സാധിക്കും. ഭക്ഷണശേഷം വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും തൈര് ഉത്തമമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in