ശരീരത്തില്‍ വിറ്റാമിന്‍ ഡി എങ്ങനെ ഉറപ്പാക്കാം?

ശരീരത്തില്‍ വിറ്റാമിന്‍ ഡി എങ്ങനെ ഉറപ്പാക്കാം?

കൃത്രിമ മാര്‍ഗങ്ങളിലൂടെ അല്ലാതെ ശരീരത്തിനാവശ്യത്തിന് വിറ്റാമിന്‍ ഡി എങ്ങനെ ഉറപ്പാക്കാക്കാമെന്നു നോക്കാം

സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഡി വിറ്റാമിന്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ്. ഇതൊരു വിറ്റാമിന്‍ എന്നതിലുപരി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 76 ശതമാനം പേരും വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു.

എല്ലുകളെ ശക്തിപ്പെടുത്താനും ആരോഗ്യം നിലനിര്‍ത്താനും കാല്‍സ്യം ആഗിരണത്തിനും ഒസ്റ്റിയോപൊറോസിസ് പ്രതിരോധിക്കാനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ദഹനേന്ദ്രിയ വ്യവസ്ഥയെ പരിപോഷിപ്പിച്ച് അണുബാധ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു. മാനസിക അസ്വസ്ഥകളും വിഷാദാവസ്ഥയും പ്രതിരോധിക്കുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായകമാണ്. ഹൃദ്രോഗവും പക്ഷാഘാതവും പ്രതിരോധിക്കുന്നതിനും ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉണ്ടായിരിക്കണം.

കൃത്രിമ മാര്‍ഗങ്ങളിലൂടെ അല്ലാതെ ശരീരത്തിനാവശ്യത്തിന് വിറ്റാമിന്‍ ഡി എങ്ങനെ ഉറപ്പാക്കാക്കാമെന്നു നോക്കാം

സൂര്യപ്രകാശം

വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സൂര്യപ്രകാശമാണ്. ചര്‍മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഡി വിറ്റാമിന്‍ ഉല്‍പാദിപ്പിക്കപ്പെടും. എന്നാല്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ചര്‍മത്തില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കണം. ദിവസവും 15- 20 മിനിട്ട് സൂര്യപ്രകാശം ഏറ്റാല്‍ ഒരു വ്യക്തിക്ക് ദിവസവും വേണ്ട ഡി വിറ്റാമിന്‍ ലഭിക്കും. ചര്‍മത്തിന്റെ സ്വഭാവം, സ്ഥലം, സമയം എന്നിവ അനുസരിച്ച് ഈ അളവില്‍ വ്യത്യാസം വരാം.

ശരീരത്തില്‍ വിറ്റാമിന്‍ ഡി എങ്ങനെ ഉറപ്പാക്കാം?
എല്ലുകളുടെ ആരോഗ്യം സംരക്ഷിച്ച് ഒസ്റ്റിയോപൊറോസിസ് എങ്ങനെ പ്രതിരോധിക്കാം? അറിയേണ്ടത്

ഫാറ്റി ഫിഷ്

സാല്‍മണ്‍, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ്. ഒമേഗ 3 ഫാറ്റി ആസിഡിനിലും ഈ മത്സ്യങ്ങള്‍ സമ്പന്നമാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. എത്ര മുട്ട കഴിക്കുന്നു എന്നതനുസരിച്ച് ലഭിക്കുന്ന ഡി വിറ്റാമിന്റെ അളവിലും വ്യത്യാസം വരാം.

കൂണ്‍

അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് വിറ്റാമിന്‍ ഡി ആഗിരണം ചെയ്യാന്‍ പോര്‍ട്ടോബെല്ലോ, ഷിറ്റേക്ക് തുടങ്ങിയ ഇനങ്ങളിലുള്ള കൂണുകള്‍ക്ക് സാധിക്കും. സസ്യഭുക്കുകള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നല്ല സ്രോതസ്സാണ് കൂണുകള്‍.

ഫോര്‍ട്ടിഫൈഡ് ഫുഡ്

പാല്‍, ഓറഞ്ച് ജ്യൂസ്, സെറിയലുകള്‍ എന്നിവ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമായ ആഹാരങ്ങളാണ്. സൂര്യപ്രകാശം ഏല്‍ക്കാത്തവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്‍ക്കുമൊക്കെ ഈ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

logo
The Fourth
www.thefourthnews.in