യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ല; ഐസിഎംആര്‍ പഠനം

യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ല; ഐസിഎംആര്‍ പഠനം

18-45വരെ വയസ് പ്രായമുള്ളവരുടെ പെട്ടെന്നുള്ള മരണത്തിൻ്റെ കാരണം അന്വേഷിക്കാനാണ് പഠനം നടത്തിയത്

ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. ഇന്ത്യയിലെ 18-45വരെ വയസ് പ്രായമുള്ളവരുടെ പെട്ടെന്നുള്ള മരണം സംബന്ധിച്ചുള്ള ഘടകങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള മരണത്തിന്റെ കാരണമായ ഘടകങ്ങളും പഠനത്തില്‍ വിശദമാക്കുന്നുണ്ട്. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ പെട്ടെന്ന് മരിച്ച ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലാണ് പഠനം നടത്തിയിരിക്കുന്നത്.

ഓരോ കേസിലും പ്രായം, ലിംഗം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രാഥമിക പഠനം. തുടര്‍ന്ന് 729 കേസുകളിലായി 2916 അടിസ്ഥാന കാരണങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തുകയായിരുന്നു.

വ്യക്തികളുടെ മെഡിക്കല്‍ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ കായികാധ്വാനം, കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ, വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ല; ഐസിഎംആര്‍ പഠനം
'സർ, പൗരപ്രമുഖനാകാനുള്ള യോഗ്യത എന്താണ്?;' സർക്കാരിനോട് വാർഡ് മെമ്പറുടെ ചോദ്യം

തുടര്‍ന്ന് ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ മൂലം മരണം വര്‍ധിപ്പിക്കുന്നില്ലെന്നും പെട്ടെന്നുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്നും കണ്ടെത്തി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ മരണകാരണം അമിത മദ്യപാനവും കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളുമാണെന്നും പഠനത്തില്‍ പറയുന്നു.

കോവിഡ് ഗുരുതരമായി ബാധിച്ചവർ ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് വര്‍ഷത്തേക്കെങ്കിലും കഠിനമായ വ്യയാമം ചെയ്യരുതെന്ന് പഠനം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.

ഇന്ത്യയിലെ ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. ഈ മരണങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ കാരണമാണോ എന്ന സംശയവും ഗവേഷകര്‍ക്കുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in