ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍

ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍

ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ് ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു

ശരീരഭാരം കുറയ്ക്കാന്‍ പാര്‍ശ്വഫലങ്ങളില്ലെന്നു കരുതി അധികംപേരും പിന്തുടരുന്ന ഡയറ്റാണ് ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം. എന്നാല്‍ ഈ ഫാസ്റ്റിങ് രീതി അത്ര സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ് ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഒരു ദിവസത്തെ ഭക്ഷണസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് ഹൃദ്രോഗത്താലുള്ള മരണസാധ്യത 91 ശതമാനം വര്‍ധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ പുറത്തിറക്കിയ പഠനം പറയുന്നു. പഠനത്തിന്‌റെ ഒരു സംഗ്രഹമാണ് പ്രസിദ്ധീകരിച്ചതെന്നും പഠനം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് മറ്റ് വിദഗ്ധര്‍ അവലോകനം ചെയ്തിരുന്നെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറഞ്ഞു.

മരുന്നുകളുടെ സഹായത്താല്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ജീവിതശൈലി മാറ്റങ്ങളിലൂടെ ഭാരം കുറയ്ക്കുന്നത് സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ പഠനത്തിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്തിട്ടുണ്ട്. 12 മുതല്‍ 16 മണിക്കൂര്‍ വരെ ഇടവേളയില്‍ ഭക്ഷണം കഴിച്ച ഫാസ്റ്റിങ് ഗ്രൂപ്പിലുള്ളവരിലും താരതമ്യ ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കാര്യമായ വ്യത്യാസങ്ങളില്ലെന്നാണ് ഇവരുടെ വാദം.

ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍
ചൂട് കൂടുന്നു, കേരളത്തില്‍ ചിക്കന്‍പോക്‌സും വ്യാപിക്കുന്നു; രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സമയനിയന്ത്രിത ഭക്ഷണക്രമം പ്രശസ്തമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ കെയ്ത് ഫ്രെയ്ന്‍ പറഞ്ഞു. ഈ പഠനം വളരെ പ്രധാനമാണെന്നും ഇതിന്‌റെ ഫലങ്ങളെക്കുറിച്ചറിയാന്‍ ദീര്‍ഘ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഈ പഠനം നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.

യുഎസ് സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‌റെ നാഷണല്‍ ഹെല്‍ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകദേശം 20,000 മുതിര്‍ന്ന ആളുകളുടെ വിവരങ്ങള്‍ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ വിശകലനം ചെയ്തു.

2003 മുതല്‍ 2019 വരെ മരിച്ചവരുടെ വിവരങ്ങള്‍ക്കൊപ്പം ചോദ്യാവലിയിലെ ഉത്തരങ്ങളും അവലോകനം ചെയ്തു. രണ്ട് ദിവസം മുന്‍പ് എന്ത് കഴിച്ചു എന്നത് പഠനത്തില്‍ പങ്കെടുത്തവര്‍ ഓര്‍ത്തെടുത്ത് പറയേണ്ടതിനാല്‍ ചിലപ്പോള്‍ കൃത്യതയുടെ പ്രശ്‌നമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത പകുതിയോളം പുരുഷന്‍മാരുടെയും ശരാശരി പ്രായം 48 വയസായിരുന്നു.

എത്രകാലം ഇവര്‍ ഇടവിട്ടുള്ള ഉപവാസം നടത്തിയെന്ന് വ്യക്തമല്ല, ഇതു സംബന്ധിച്ച് ഗവേഷകര്‍ ഒരു നിഗമനത്തിലെത്തുകയായിയിരുന്നു. ഉപവാസം നടത്തുന്നവരില്‍ അധികവും ഉയര്‍ന്ന ബിഎംഐ ഉള്ളവരും ക്രമമല്ലാത്ത ഭക്ഷണരീതി പിന്തുടരുന്നവരുമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രക്താതിമര്‍ദം, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവ കുറവായിരുന്നതായാണ് പഠനത്തില്‍ പങ്കെടുത്തവര്‍ സ്വയം വിശകലനം ചെയ്തത്.

ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍
വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും; അറിഞ്ഞിരിക്കാം അപകടസാധ്യതകള്‍

പഠനത്തില്‍ ഈ വിവരങ്ങളെല്ലാം അവലോകനം ചെയ്തിരുന്നെങ്കിലും എട്ട് മണിക്കൂര്‍ ഇടവിട്ടുള്ള ഉപവാസം ഹൃദോഗ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ ഴോങ് പറയുന്നു. ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‌റെ ലൈഫ്‌സ്റ്റൈല്‍ സയിന്‌റിഫിക് സെക്ഷന്‍ മീറ്റിങ്ങില്‍ പഠനത്തിന്‌റെ വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നു.

എന്താണ് ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ്?

ഇടവിട്ട് ഭക്ഷണം കഴിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്. ഏതുതരം ഭക്ഷണം കഴിക്കണം എന്നതിനു പകരം എപ്പോള്‍ കഴിക്കണം എന്നതിനാണ് ഈ രീതിയില്‍ പ്രാധാന്യം. ആഴ്ചയില്‍ രണ്ടു ദിവസം ഉപവാസം (500-600 കലോറി ഭക്ഷണം കഴിക്കാം), ബാക്കി അഞ്ചു ദിവസം സാധാരണ ഭക്ഷണം അളവ് കുറച്ച് കഴിക്കുന്ന 5-2 രീതി, എട്ട് മണിക്കൂര്‍ ഭക്ഷണം കഴിക്കുകയും 16 മണിക്കൂര്‍ ഉപവസിക്കുകയും ചെയ്യുന്ന 16-8 രീതി, 24 മണിക്കൂര്‍ ഉപവസിക്കുകയും തുടര്‍ന്ന് മൂന്നുനേരം ഭക്ഷണം കഴിക്കുകയും വീണ്ടും 24 മണിക്കൂര്‍ ഉപവസിക്കുകയും ചെയ്യുന്ന 24 മണിക്കൂര്‍ ഉപവാസം എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ് എടുക്കുന്നവരുണ്ട്.

logo
The Fourth
www.thefourthnews.in