യുവാക്കള്‍ക്കിടയിലെ പക്ഷാഘാതത്തിനു പിന്നില്‍ ജോലി സമ്മര്‍ദം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുവാക്കള്‍ക്കിടയിലെ പക്ഷാഘാതത്തിനു പിന്നില്‍ ജോലി സമ്മര്‍ദം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമ്മര്‍ദം കൂടുതല്‍ അനുഭവിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 22 ശതമാനം അധികമാണെന്ന് ന്യൂറോളയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും പറയുന്നു

ഉയര്‍ന്ന രോഗാവസ്ഥയ്ക്കും അംഗവൈകല്യത്തിനും മരണനിരക്കിനും കാരണമാകുന്ന ഒന്നാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. മാനസിക സാമൂഹിക സമ്മര്‍ദം പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജോലിയിലെ സമ്മര്‍ദം കൊറോണറി ഹാര്‍ട്ട് ഡിസീസിലേക്കു നയിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ജോലി ആവശ്യകതകള്‍, അനിയന്ത്രിതമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സ്‌ട്രോക്കിനു കാരണമാകുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊറോണറി ഹൃദയരോഗത്തിന്‌റെയും ഇസ്‌കീമിക് സ്‌ട്രോക്കിന്‌റെയും രോഗകാരണത്തില്‍ അതിറോസ്‌ക്ലിറോസിസ് പൊതുവായി കാണപ്പെടുന്നുണ്ട്.

മെറ്റബോളിക് സിന്‍ഡ്രോം, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം എന്നിവ പോലുള്ള അനാരോഗ്യകരമായ പെരുമാറ്റങ്ങള്‍ വഴി ജോലി സമ്മര്‍ദം ഹൃദയത്തെ ബാധിച്ചേക്കാം. അക്യൂട്ട് ഇസ്‌കീമിക് സ്‌ട്രോക്കിന്റെ 20 ശതമാനം അപകടസാധ്യത തൊഴില്‍ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യൂറോപ്പില്‍ നടത്തിയ ഒരു മെറ്റാ അനാലിസിസ് വെളിപ്പെടുത്തുന്നു.

യുവാക്കള്‍ക്കിടയിലെ പക്ഷാഘാതത്തിനു പിന്നില്‍ ജോലി സമ്മര്‍ദം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍ ശ്രദ്ധിക്കുക; ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തില്‍ അറിയേണ്ടത്

സമ്മര്‍ദം കൂടുതല്‍ അനുഭവിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 22 ശതമാനം അധികമാണെന്ന് ന്യൂറോളയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും പറയുന്നു. സ്ത്രീകളിലാകട്ടെ ഇത് 33 ശതമാനമാണ്. രക്തചംക്രമണത്തിന്‌റെ തടസം കാരണമുണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. നിഷക്രിയവും സജീവവമുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പക്ഷാഘാത സാധ്യത കുറവായിരുന്നു. സ്‌ട്രോക്ക് അപകടസാധ്യതയുടെ 4.4ശതമാനം ഉയര്‍ന്ന സമ്മര്‍ദമുള്ള ജോലികളാകാം, ഇത് സ്ത്രീകളില്‍ 6.5% ആയി വര്‍ധിക്കുന്നതായും ഗവേഷണം കണക്കാക്കുന്നു.

സമ്മര്‍ദം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ശ്വാസകോശത്തിലേക്ക് പ്രാണവായുവിന്റെ പ്രവാഹം വര്‍ധിപ്പിക്കാന്‍ ആഴത്തിലുള്ള ശ്വാസം വലിക്കുക, ധ്യാനം ചെയ്യുക, യോഗാഭ്യാസം പതിവാക്കുക.

  • മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സ്വച്ഛത നല്‍കുന്ന ആപ്പുകള്‍ ഉപയോഗിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യാം

  • ജോലിക്കിടയില്‍ ചെറിയ ഇടവേളകളെടുക്കാം. ചെറു വ്യായാമങ്ങളുമാകാം

  • മദ്യത്തിന്‌റെ ഉപയോഗം പരിമിതപ്പെടുത്താം

  • ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം നല്‍കാം, ഇവ വീട്ടില്‍തന്നെ തയ്യാറാക്കാനായാല്‍ നന്ന്

  • ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഓഫിസിനുള്ളില്‍ ചെറിയ ചെടികളോ മനസിനു കുളിര്‍മ നല്‍കുന്ന പടങ്ങളോ വയ്ക്കാം

  • ഒരു സമയത്ത് ഒരു ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മള്‍ട്ടി ടാസ്‌കിങ് സമ്മര്‍ദം വര്‍ധിപ്പക്കും.

  • സമ്മര്‍ദം കൂടുതലാണെന്നും അത് ശാരീരികവും മാനസികവുമായി ബാധിക്കുന്നുണ്ടെന്നും മനസിലായാല്‍ എത്രയും പെട്ടെന്ന് വിദഗ്‌ധോപദേശം സ്വീകരിക്കുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in