കൊറോണ വൈറസ്
കൊറോണ വൈറസ്

കേരളത്തില്‍ ഒരു വർഷത്തിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 55000 പേർ

ഏറ്റവും കൂടുതൽ വയോധികരുള്ള കേരളത്തില്‍ മരണനിരക്ക് പ്രതീക്ഷിച്ചതിലും കുറവെന്ന് ആരോഗ്യ വിദഗ്‌ധര്‍

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് കേരളത്തില്‍. 2021 ജൂലൈ മുതല്‍ 2022 ജൂലൈ വരെ 55000 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്ക് പുറത്ത് വന്നത്.

ഈ വർഷം ഇതെവരെ കേരളത്തിൽ 22843 കോവിഡ് ബാധിച്ച് മരിച്ചു. 2022ൽ ഇരുപതിനായിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. മഹാരാഷ്ട്രയിൽ 6508 പേരാണ് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ രണ്ടായിരത്തില്‍ താഴെയാണിത്.

കൊറോണ വൈറസ്
എട്ടു പ്രധാനസാക്ഷികളില്‍ ഏഴുപേരും കൂറുമാറി; മധു വധക്കേസിന്റെ 'വിധി'യെന്താകും?

പല സംസ്ഥാനങ്ങളിലും കോവിഡ് മരണ കണക്കുകൾ സർക്കാർ രേഖപ്പെടുത്തുന്നതിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സുപ്രീം കോടതി, 2021 ഒക്ടോബറില്‍ കോവിഡ് മരണങ്ങളുടെ കണക്കെടുപ്പിലും മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധന വിതരണത്തിലും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു. ഇത് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിലയിരുത്തലില്‍ വലിയ മാറ്റം വരുത്തിയതാണ് പുതിയ റിപ്പോർട്ടിലെ മരണസംഖ്യയുടെ കുതിപ്പിന് കാരണമെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കി. കോവിഡ് മരണങ്ങളുടെ പുനർനിർണയത്തിൽ കേരളം സ്വീകരിച്ച ശക്തമായ നടപടികളാണ് പുതിയ കണക്കുകളിലൂടെ വ്യക്തമായതെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാൾ ഐഎഎസ് പറഞ്ഞു.

രണ്ടാം തരംഗത്തില്‍ കോവിഡ് പരിശോധന കൃത്യമായി നടപ്പാക്കിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും കേരളവും മഹാരാഷ്ട്രയും

2021 ജൂലൈ 14 വരെ 11,721 ആയിരുന്ന കേരളത്തിലെ കോവിഡ് മരണസംഖ്യ. 2022 ജൂലൈ പകുതിയോടെ 473 ശതമാനം വർദ്ധിച്ച് 67,242-ലേക്കെത്തി. മഹാരാഷ്ട്രയിൽ ഇതേ കാലയളവിൽ 28 ശതമാനമാണ് വർദ്ധനവുണ്ടായത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശരിയായ റിപ്പോർട്ട് സമർപ്പിച്ചത് കേരളവും മഹാരാഷ്ട്രയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ്
ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കോ ?

മരണ സംഖ്യയിൽ കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും ഏറ്റവും കൂടുതൽ വയോധികരുള്ള കേരളത്തില്‍ പല മാനദണ്ഡങ്ങളും നോക്കുമ്പോൾ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണെന്ന് ആരോഗ്യ വിദഗ്‌ധൻ ഡോ.ബി ഇക്‌ബാൽ പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in