കരള്‍ അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും കൂടുന്നു; കാരണങ്ങള്‍ വ്യക്തമാക്കി പഠനം

കരള്‍ അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും കൂടുന്നു; കാരണങ്ങള്‍ വ്യക്തമാക്കി പഠനം

വളരെ സാധാരണയായി കാണപ്പെടുന്ന കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ(എച്ച്‌സിസി)യുടെ ഹോട്ട്‌സ്‌പോട്ടാണ് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങൾ

രാജ്യത്ത് കരള്‍ അര്‍ബുദം പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകളില്‍ വേഗത്തില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. വളരെ സാധാരണയായി കാണപ്പെടുന്ന കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ(എച്ച്‌സിസി)യുടെ ഹോട്ട്‌സ്‌പോട്ടാണ് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കരളിലെ അര്‍ബുദത്തിന് മുന്നോടിയായി കാണുന്ന ലിവര്‍ സിറോസിസ് ഇല്ലാതെ 30 ശതമാനം കരള്‍ അര്‍ബുദം കാണുന്നതായും പഠനം പറയുന്നു. 'എപ്പിഡെമിയോളജി ഓഫ് ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഇന്‍ ഇന്ത്യ - 2024-ലെ പുതുക്കിയ അവലോകനം' എന്ന തലക്കെട്ടില്‍ സയന്‍സ് ഡയറക്ടിന്‌റെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്‌പെരിമെന്‌റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഓരോ വര്‍ഷവും രാജ്യത്ത് 35,000 കരള്‍ അര്‍ബുദ കേസുൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാധാരണ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ എട്ടാം സ്ഥാനത്താണ് കരൾ അർബുദം. രാജ്യത്ത് പ്രതിവര്‍ഷം 34,000 പേരാണ് കരള്‍ അര്‍ബുദം കാരണം മരണത്തിന് കീഴടങ്ങുന്നത്. ആഗോളതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കരള്‍ അര്‍ബുദ കേസുകള്‍ രാജ്യത്ത് കുറവാണെങ്കിലും മരണനിരക്ക് കൂടുതല്‍ ഇന്ത്യയിലാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം കണ്ടുപിടിക്കപ്പെടുന്ന അര്‍ബുദങ്ങളില്‍ ആറാം സ്ഥാനത്താണ് കരളിലെ അര്‍ബുദം. മരണകാരണമാകുന്ന അര്‍ബുദങ്ങളില്‍ മൂന്നാം സ്ഥാനത്തും. 2025 ആകുമ്പോഴേക്കും ആഗോളതലത്തില്‍ കരള്‍ അര്‍ബുദ രോഗികളുടെ എണ്ണം 10 ലക്ഷം ആകുമെന്ന് പഠനം പറയുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, വൈറല്‍ അണുബാധ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കരള്‍ അര്‍ബുദങ്ങളുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ ആല്‍ക്കഹോള്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കാരണമുള്ള കരള്‍ അര്‍ബുദങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.

കരള്‍ അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും കൂടുന്നു; കാരണങ്ങള്‍ വ്യക്തമാക്കി പഠനം
പ്രമേഹരോഗ ചികിത്സയില്‍ വിപ്ലവകരമായ കണ്ടെത്തല്‍; സെല്‍ തെറാപ്പിയിലൂടെ രോഗം പൂര്‍ണമായി ഭേദപ്പെടുത്തി ചൈനീസ് സംഘം

ഇന്ത്യയിലെ കരള്‍ അര്‍ബുദങ്ങളുടെ ഉയര്‍ന്ന അനുപാതത്തിനു പിന്നില്‍ ജീവിതശൈലി, ഭക്ഷണക്രമീകരണം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒഡിഷ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുപ്രഭാത് ഗിരി ദ പ്രിന്‌റിനോട് പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് ഉയര്‍ന്ന രോഗബാധയുള്ള പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാപന രീതി മാറ്റാന്‍ ബോധവല്‍ക്കരണ പരിപാടികളും പൊതുജന അവബോധവും കേന്ദ്രീകൃത ചികിത്സാരീതികളും ആവശ്യമാണെന്ന് ഡോ. ഗിരി പറയുന്നു.

കരള്‍ അര്‍ബുദ രോഗനിര്‍ണയം നടത്തിയ വലിയൊരു വിഭാഗം ആളുകള്‍ക്കു പ്രാരംഭ ഘട്ടത്തില്‍ പോലും അഞ്ച് വര്‍ഷത്തെ ആപേക്ഷിക അതിജീവന നിരക്ക് വളരെ കുറവായിരുന്നു, ഏകദേശം 36 ശതമാനം മാത്രം. അര്‍ബുദം അടുത്തുള്ള മറ്റ് കോശങ്ങളിലേക്കോ അവയവങ്ങളിലേക്കോ പടരുമ്പോള്‍ അഞ്ച് വര്‍ഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 13 ശതമാനമായി കുറയുന്നു. ഏറ്റവും പുതിയ അവലോകനത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‌റെ (ഐസിഎംആര്‍) ദേശീയ അര്‍ബുദ രജിസ്ട്രിയില്‍നിന്നുള്ള വിവരങ്ങളും ഇന്ത്യയിലെ മറ്റ് പഠനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ക്കു പുറമേ രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എച്ച്‌സിസിയുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യാപനവും മരണനിരക്കും കൂടുതലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം തുടങ്ങിയവ ഇവയുടെ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി മാറുന്നുണ്ട്. ഇവിടങ്ങളിലെ ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളും ഇതിന് കാരണമാകാം, ഇതിനെക്കുറിച്ച് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡോ.ഗിരി പറയുന്നു.

കരള്‍ അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും കൂടുന്നു; കാരണങ്ങള്‍ വ്യക്തമാക്കി പഠനം
40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത കരള്‍ രോഗങ്ങളാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കരള്‍ അര്‍ബുദങ്ങളുടെ പ്രധാന കാരണം. എന്നിരുന്നാലും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും മദ്യത്തിന്‌റെ ദുരുപയോഗവും ഈ അര്‍ബുദത്തിനുള്ള പ്രധാന കാരണമായി പഠനം പറയുന്നു.

ഇന്ത്യന്‍ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2019 വരെ മരണനിരക്കില്‍ പതിനൊന്നാമത്തെ ഏറ്റവും സാധാരണമായ കാരണമാണ് കരള്‍ അര്‍ബുദം. പുരുഷന്മാരിലെ ഒന്‍പതാമത്തെയും സ്ത്രീകളിലെ പന്ത്രണ്ടാമത്തെയും മരണകാരണം. ഈ വര്‍ഷങ്ങളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വാര്‍ഷിക ശതമാന നിരക്ക് കൂടുതല്‍. മരണനിരക്കിലെ വാര്‍ഷിക മാറ്റനിരക്ക് പുരുഷന്മാരില്‍ 0.52ഉം സ്ത്രീകളില്‍ 0.76ഉം ആണെന്ന് കണ്ടെത്തി. ഇന്ത്യയിലെ കരള്‍ അര്‍ബുദ മരണനിരക്ക് പുരുഷന്മാരില്‍ കുറയുകയും സ്ത്രീകളില്‍ ഗണ്യമായി വര്‍ധിച്ചുവരികയാണെന്നും ഗവേഷകര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in