ആര്‍ത്തവവിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നു

ആര്‍ത്തവവിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നു

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കാര്‍ഡിയോ വാസാകുലാര്‍ രോഗത്തിന്റെ അപകട ഘടകങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും പ്രാപ്തരാക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു

സ്ത്രീശരീരം വലിയ മാറ്റത്തിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണ് ആര്‍ത്തവവിരാമം. ഈ കാലഘട്ടത്തില്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനം പറയുന്നു.

ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകളെ പഠനം പരിശോധിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കാര്‍ഡിയോ വാസാകുലാര്‍ രോഗത്തിന്റെ അപകട ഘടകങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും പ്രാപ്തരാക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു.

ആര്‍ത്തവവിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നു
ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം; ഭക്ഷണത്തില്‍ വേണം ശ്രദ്ധ

ലോകത്ത് സ്ത്രീകളുടെ മരണത്തിന് ഏറ്റവും പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖമാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷം ലോകത്താകമാനം 20.5 ദശലക്ഷം മരണങ്ങള്‍ കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ കാരണം സംഭവിക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വായുമലിനീകരണം എന്നിവയും ഹൃദ്രോഗസാധ്യതയ്ക്ക്് ആക്കംകൂട്ടുന്നു.

40കള്‍ എത്തുന്നതോടെ ഭാരം കൂടുക, മൂഡ് സ്വിങ്‌സ്, അമിതമായ വിയര്‍ക്കല്‍ തുടങ്ങി ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായും പഠനം വിലയിരുത്തുന്നു. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍, ജീവിതശൈലി എന്നിവയും ഇതിനു കാരണമാണ്.

ലക്ഷണങ്ങള്‍ നേരത്തേ പ്രത്യക്ഷപ്പെടുമ്പോള്‍ ഡോക്ടറെകണ്ട് വിദഗ്‌ധോപദേശം സ്വീകരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് പഠനം പറയുന്നു.

logo
The Fourth
www.thefourthnews.in