മെലനോമയ്ക്ക് വാക്‌സിനുമായി ഗവേഷകര്‍; രോഗം തിരിച്ചുവരാതെ ഭേദപ്പെടുത്തുക ലക്ഷ്യം

മെലനോമയ്ക്ക് വാക്‌സിനുമായി ഗവേഷകര്‍; രോഗം തിരിച്ചുവരാതെ ഭേദപ്പെടുത്തുക ലക്ഷ്യം

കാന്‍സര്‍ ശാശ്വതമായി സുഖപ്പെടുത്താനുള്ള ഗെയിം ചെയ്ഞ്ചറായാണ് മെലനോമയ്ക്കുള്ള എംആര്‍എന്‍എ വാക്‌സിനെ ഗവേഷകര്‍ വിശേഷിപ്പിച്ചത്

ആഗോളതലത്തില്‍ ഓരോ വര്‍ഷവും 132000 ആളുകളെ ബാധിക്കുന്ന അര്‍ബുദമാണ് മെലനോമ. ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായ മെലനോമയ്ക്ക് വാക്‌സിന്‍ വികസിപ്പിക്കുകയാണ് ഗവേഷകര്‍. കാന്‍സറിനെ ശാശ്വതമായി സുഖപ്പെടുത്താനുള്ള ഗെയിം ചെയ്ഞ്ചറായാണ് മെലനോമയ്ക്കുള്ള എംആര്‍എന്‍എ വാക്‌സിനെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. നൂറുകണക്കിന് രോഗികളിലാണ് മെലനോമയ്ക്കുള്ള ആദ്യഎംആര്‍എന്‍എ വാക്‌സിന്‍ പരീക്ഷിച്ചത്.

മെലനോമ ബാധിതരില്‍ ശസ്ത്രക്രിയയാണ് നിലവിലുള്ള ചികിത്സാരീതി. ഒപ്പം റേഡിയോതെറാപ്പി, മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

ഓരോ രോഗിക്കും അനുസൃതമായി നിര്‍മിച്ച ജാബുകള്‍, രോഗം വീണ്ടും വരാതെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ പരീക്ഷിക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

രണ്ടാംഘട്ട പരീക്ഷണത്തില്‍ മെലനോമ രോഗികളില്‍ കാന്‍സര്‍ തിരിച്ചുവരാനുള്ള സാധ്യത വാക്‌സിന്‍ ഗണ്യമായി കുറച്ചതായി കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിററല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്‌റെ(യുസിഎല്‍എച്ച്) നേതൃത്വത്തില്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

മെലനോമയ്ക്ക് വാക്‌സിനുമായി ഗവേഷകര്‍; രോഗം തിരിച്ചുവരാതെ ഭേദപ്പെടുത്തുക ലക്ഷ്യം
അടുത്ത പകര്‍ച്ചവ്യാധിയായി മാര്‍ബര്‍ഗ്? വൈറസുകളുടെ ഉറവിടമായി കെനിയയിലെ കിറ്റം ഗുഹ; പഠനവുമായി ഗവേഷകര്‍

മെലനോമ ബാധിതരില്‍ രോഗം ഭേദമാക്കാനുള്ള കഴിവ് ഈ ജാബുകള്‍ക്കുണ്ടെന്നും ശ്വാസകോശം, ബ്ലാഡര്‍, കിഡ്‌നി എന്നിവിടങ്ങളിലെ അര്‍ബുദത്തിനു പരിഹാരമാകുമോ എന്ന് പരീക്ഷിക്കുന്നതായും ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ.ഹെതര്‍ ഷാ പറഞ്ഞു. ഒരു വ്യക്തിഗത നിയോആന്‌റിജന്‍ തെറാപ്പിയാണ് വാക്‌സിന്‍. രോഗപ്രതിരോധ സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗികളിലെ പ്രത്യേക തരത്തിലുള്ള അര്‍ബുദങ്ങള്‍ക്കും ട്യൂമറുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ഈ വാക്‌സിനു സാധിക്കും.

എംആര്‍എന്‍എ- 4157 എന്നറിയപ്പെടുന്ന ഈ വാക്‌സിന്‍ ട്യൂമര്‍ നിയോആന്‌റിജനുകളെ ലക്ഷ്യമിടുന്നു. ജാബ് 34 നിയോആന്‌റിജനുകള്‍ക്കുള്ള കോഡ് വഹിക്കുകയും ഒരു രോഗിയുടെ അര്‍ബുദത്തിലെ തനതായ മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കി ആന്‌റിട്യൂമര്‍ രോഗപ്രതിരോധ പ്രതികരണം സജീവമാക്കുകയും ചെയ്യുന്നു.

ഡിഎന്‍എ സീക്വന്‍സിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സും ഉപയോഗപ്പെടുത്തി രോഗിക്ക് ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ട്യൂമറിന്‌റെ ഒരുഭാഗം നീക്കം ചെയ്യുന്നു. ഇതിനുസൃതമായി രോഗിയുടെ ട്യൂമറിന് യോജിച്ച ആന്‌റികാന്‍സര്‍ ജാബ് നിര്‍മിക്കുന്നു. ഇത് വ്യക്തിഗതമായ ഒരു തെറാപ്പി ആണ്. ഒരു രോഗിക്ക് നല്‍കുന്നത് മറ്റൊരാളില്‍ ഫലപ്രദമാകണമെന്നില്ല- ഷാ പറഞ്ഞു. രോഗികളിലെ കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കുകയാണ് വാ്കസിന്‌റെ ആത്യന്തിക ലക്ഷ്യം. ഇത് ഇമ്മ്യൂണോതെറാപ്പിയിലെ ഗെയിം ചെയ്ഞ്ചറുകളായിരിക്കുമെന്നും ഇവയില്‍ പൂര്‍ണ പ്രതീക്ഷയുണ്ടെന്നും ഷാ പറയുന്നു.

പരീക്ഷണത്തിന്‌റെ രണ്ടാംഘട്ടത്തില്‍ കിട്രൂഡ ഇമ്മ്യൂണോ തെറാപ്പിക്കൊപ്പം ജാബ് കൂടി നല്‍കിയവരില്‍, കിട്രൂഡ മാത്രം നല്‍കിയ വരെ അപേക്ഷിച്ച് മൂന്ന് വര്‍ഷത്തിനുശേഷം മരണപ്പെടാനോ രോഗം തിരികെ വരാനോ ഉള്ള സാധ്യത പകുതിയായി കുറഞ്ഞതായി കണ്ടെത്തി.

മെലനോമയ്ക്ക് വാക്‌സിനുമായി ഗവേഷകര്‍; രോഗം തിരിച്ചുവരാതെ ഭേദപ്പെടുത്തുക ലക്ഷ്യം
അകാരണമായ ക്ഷീണവും ചര്‍മത്തിലെ ചൊറിച്ചിലും കരള്‍ രോഗലക്ഷണങ്ങളാകാം; വേണം ശ്രദ്ധ

എംആര്‍എന്‍എയുടെ ഒരു മില്ലിഗ്രാം വാക്‌സിന്‍ ഓരോ മൂന്ന് ആഴ്ച കൂടുമ്പോള്‍ രോഗിക്ക് നല്‍കുന്നു. പരമാവധി ഒന്‍പത് ഡോസാണ് ഒരു രോഗിക്ക് നല്‍കുക. ഒരു വര്‍ഷത്തേക്ക് മൂന്നാഴ്ച കൂടുമ്പോള്‍ 200 മില്ലിഗ്രാം കിട്രൂഡ (പരമാവധി 18 ഡോസ്) നല്‍കുന്നു.

കൂടുതല്‍ ആള്‍ക്കാരെ ഉള്‍പ്പെടുത്തി മൂന്നാംഘട്ട പരീക്ഷണം വിപൂലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ, ലീഡ്‌സ് എന്നിവയുള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലായി 60 മുതല്‍ 70 വരെ രോഗികളെയെങ്കിലും റിക്രൂട്ട് ചെയ്യാനാണ് യുകെ വിഭാഗം ലക്ഷ്യമിടുന്നത്.

ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സ്റ്റിവെഞ്ചില്‍നിന്നുള്ള 52കാരനായ സ്റ്റീവ് യങ്ങാണ് യുസിഎല്‍എച്ചിന്‌റെ പരീക്ഷണത്തില്‍ പങ്കെടുത്ത ആദ്യരോഗികളില്‍ ഒരാള്‍. താന്‍ വളരെ എക്‌സൈറ്റഡ് ആണെന്നും രോഗത്തെ ഭേദമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in