കോവിഡിന്‌റെ  പുതിയ വകഭേദം ജെഎന്‍.1 പന്ത്രണ്ട് രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍.1 പന്ത്രണ്ട് രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

സമയം മാറുന്നതനുസരിച്ച് വൈറസുകള്‍ക്ക് മാറ്റം സംഭവിക്കുകയും പുതയ വകഭേദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ജെഎന്‍.1 എന്ന കൊറോണ വൈറസിന്‌റെ ഏറ്റവും പുതിയ വകഭേദം സെപ്റ്റംബറിലാണ് കണ്ടെത്തുന്നത്

കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎന്‍.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെപ്റ്റംബറില്‍ അമേരിക്കയില്‍ കണ്ടെത്തിയ ജെഎന്‍.1 വകഭേദം പിറോള വൈറസിന്‌റെ പിന്‍ഗാമിയായി കണക്കാക്കുന്നു. കണ്ടെത്തി രണ്ടു മാസം പിന്നിട്ടതോടെ അമേരിക്കയ്ക്കു പുറമേ യുകെ, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍ ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്‌പൈക് പ്രോട്ടീനിന്‌റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്‌സിനുകളെല്ലാം ഈ സ്‌പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ വകഭേദം സാര്‍സ് കോവ് 2 വൈറസുകളുടെ 0.1 ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ വലിയ ഭീഷണിയില്ലെന്നും സിഡിസി പറയുന്നു. നിലവിലുള്ള വാക്‌സിന്‍ ജെഎന്‍.1നെതിരെ ഫലപ്രദമാകണമെന്നില്ല. പുതുക്കിയ വാക്‌സിന്‍ രോഗം ഗുരുതരമാകുന്നതു തടയാന്‍ സഹായിക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു.

ജെഎന്‍.1ന്‌റെയും പിറോളയുടെയും ലക്ഷണങ്ങള്‍ സാമ്യുള്ളവയാണ്. ശ്വസനപ്രശ്‌നങ്ങള്‍, പനി, ക്ഷീണം തുടങ്ങിയവയാണ് പ്രധന ലക്ഷണങ്ങള്‍.

കോവിഡിന്‌റെ  പുതിയ വകഭേദം ജെഎന്‍.1 പന്ത്രണ്ട് രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍
'ഇക്സ്ചിക്', ചിക്കുന്‍ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സിന്‍; അംഗീകാരം നല്‍കി യുഎസ്

സമയം മാറുന്നതനുസരിച്ച് വൈറസുകള്‍ക്ക് മാറ്റം സംഭവിക്കുകയും പുതയ വകഭേദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ജെഎന്‍.1 എന്ന കൊറോണ വൈറസിന്‌റെ ഏറ്റവും പുതിയ വകഭേദം സെപ്റ്റംബറിലാണ് കണ്ടെത്തുന്നത്.

കോവിഡ്-19-ന്റെ ജെഎന്‍.1, ബിഎ.2.86 വകഭേദങ്ങള്‍ക്കെതിരെ ചികിത്സകളും പരിശോധനകളും ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ വകഭേദത്തെക്കുറിച്ച് പഠിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. സിഡിസിയും മറ്റ് ഏജന്‍സികളും വാക്സിന്‍, പരിശോധന, ചികിത്സ എന്നിവയില്‍ പുതിയ വകഭേദത്തിന്റെ സ്വാധീനം നിരീക്ഷിക്കുന്നുണ്ട്. അപകടമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കും. ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കുകയാണ് പ്രധാനം. വകഭേദങ്ങളില്‍ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും രോഗം പകരുന്ന രീതിയില്‍ മാറ്റമില്ല. അതുകൊണ്ടുതന്നെ സ്വന്തം സുരക്ഷിതത്വം എല്ലാവരും ഉറപ്പാക്കണം.

logo
The Fourth
www.thefourthnews.in