ഗര്‍ഭാശയ മുഴ ഇനി പെട്ടന്ന് തിരിച്ചറിയാം ; പുതിയ ടെസ്റ്റ് രീതി വികസിപ്പിച്ച് ശാസ്ത്ര ലോകം

ഗര്‍ഭാശയ മുഴ ഇനി പെട്ടന്ന് തിരിച്ചറിയാം ; പുതിയ ടെസ്റ്റ് രീതി വികസിപ്പിച്ച് ശാസ്ത്ര ലോകം

സ്ത്രീകള്‍ക്ക് തന്നെ സാമ്പിളുകള്‍ പരിശോധിച്ച് സ്വയം ടെസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ടെസ്റ്റിന്റെ പ്രത്യേകത

സ്ത്രീകളില്‍ കണ്ടുവരുന്ന ഗര്‍ഭാശയ മുഴകള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമാ വൈറസിനെ അതിവേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രോഗ നിര്‍ണയ രീതിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ഗര്‍ഭാശയ മുഴകള്‍ക്ക് കാരണമാകുന്ന വൈറസുകളെ ഉടനെ കണ്ടെത്തി ചികിത്സ ഉറപ്പാക്കി അസുഖത്തെ നിര്‍മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ പുതിയ പരീക്ഷണം വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ ടെസ്റ്റിലൂടെ രോഗ നിര്‍ണയം എളുപ്പത്തിലാക്കി ചികിത്സ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

HPV അണുബാധയെ കണ്ടെത്താനാകാതെ രോഗ നിര്‍ണയം നടത്താന്‍ സാധിക്കാത്തതാണ് ചികിത്സയിലെ ഏറ്റവും വലിയ ന്യൂനതയായി കണക്കാക്കുന്നത്

ഉയര്‍ന്ന ചികിത്സാ ചിലവും രോഗ നിര്‍ണയത്തിന് നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ഗര്‍ഭാശയ മുഴകളെ പലരുടേയും ജീവിതത്തില്‍ വെല്ലുവിളിക്കുന്നത്. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേണലില്‍ ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് HPV ടെസ്റ്റ് നാല്‍പ്പത്തിയഞ്ചു മിനിറ്റിനുള്ളില്‍ എങ്ങനെ നടത്തുമെന്ന് വിശദീകരിക്കുന്നത്. 5 ഡോളര്‍(410 രൂപ) ആണ് ഈ ടെസ്റ്റിന്റെ ആകെ ചിലവെന്നും പഠനം വ്യക്തമാക്കുന്നു.

ഗര്‍ഭാശയ മുഴ ഇനി പെട്ടന്ന് തിരിച്ചറിയാം ; പുതിയ ടെസ്റ്റ് രീതി വികസിപ്പിച്ച് ശാസ്ത്ര ലോകം
'കോഴിയില്ലാതെ കോഴിയിറച്ചി' ; ലാബിൽ വളർത്തിയ കോഴിയിറച്ചിക്ക് വില്പനാനുമതി നൽകി യുഎസ്

HPV അണുബാധ കണ്ടെത്താനാകാതെ രോഗ നിര്‍ണയം നടത്താന്‍ സാധിക്കാത്തതാണ് ചികിത്സയിലെ ഏറ്റവും വലിയ ന്യൂനതയായി കണക്കാക്കുന്നത് . വികസ്വര രാജ്യങ്ങളിലെ സ്ത്രീകളാണ് ഈ പ്രശ്‌നം നേരിടുന്നവരില്‍ ഭൂരിഭാഗവും. പുതിയ ടെസ്റ്റ് ഈ സാമ്പത്തിക അസമത്വം ദുരീകരിക്കുമെന്ന പ്രതീക്ഷയാണ് ശാസ്ത്ര ലോകം പങ്കു വയ്ക്കുന്നത്

രോഗ നിര്‍ണയം നടത്തിയാല്‍ ഉടനെ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു അസുഖമാണ് ഗര്‍ഭാശയ മുഴ. എന്നിട്ടും പ്രതിവര്‍ഷം 600,000 ഓളം സ്ത്രീകളിലാണ് ഈ രോഗം കണ്ടുപിടിക്കുന്നത്. ഇതില്‍ 350,000 സ്ത്രീകള്‍ക്ക് ഈ അസുഖം കാരണം മരണം സംഭവിക്കുന്നുവെന്നുമാണ് കണക്കുകള്‍. ഈ അസുഖം ബാധിച്ച് മരിക്കുന്നവരില്‍ 90 ശതമാനം സ്ത്രീകളും വികസ്വര രാജ്യത്തില്‍ നിന്നുളളവരാണെന്നാണ് WHO യുടെ വിലയിരുത്തല്‍. ഗര്‍ഭാശയ മുഴകള്‍ ഉടനെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗങ്ങളുണ്ടെങ്കിലും സാമ്പത്തികമാണ് പലരുടേയും പ്രധാന പ്രശ്‌നമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

പ്രതിവര്‍ഷം 6-00,000 ഓളം സ്ത്രീകളിലാണ് ഈ രോഗം കണ്ടുപിടിക്കുന്നത്. ഇതില്‍ 350,000 സ്ത്രീകള്‍ക്ക് ഈ അസുഖം കാരണം മരണം സംഭവിക്കുന്നുവെന്നുമാണ് കണക്കുകള്‍

ഗര്‍ഭാശയ മുഴ ഇനി പെട്ടന്ന് തിരിച്ചറിയാം ; പുതിയ ടെസ്റ്റ് രീതി വികസിപ്പിച്ച് ശാസ്ത്ര ലോകം
കോഴിയോ അതോ മുട്ടയോ ആദ്യമുണ്ടായത്? ഇനി സംശയം വേണ്ട, ഉത്തരം നൽകി ശാസ്ത്രലോകം

90 ശതമാനം പെണ്‍കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കണമെന്നും 30 നും 45 നും ഇടയിലുള്ള 70 ശതമാനം സ്ത്രീകളേയും ടെസറ്റിന് വിധേയരാക്കണമെന്നും 90 ശ്തമാനം സ്ത്രീകള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നുമാണ് WHO യുടെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിലെത്തി ചേരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നായിരുന്നു പഠനത്തിനു നേതൃത്വം നല്‍കിയ യുഎസിലെ ബയോ എഞ്ചിനീയറിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റെബേക്ക റിച്ചാര്‍ഡ്‌സ് കോര്‍ട്ടത്തിന്റെ അഭിപ്രായം . കൂടാതെ ഒരു തരത്തിലും സാങ്കേതിക മേന്മ പുലര്‍ത്താത്ത ലബോറട്ടറികളെ വിമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു.

രോഗ നിര്‍ണയത്തിനായി 17,000 ഡോളറാണ് ചിലവു വരുന്നത്. ഇതിനു പുറമേ ലബോറട്ടറി ചിലവ് വേറെയുമുണ്ട്. അവിടെയാണ് പുതിയ ടെസ്റ്റ് രീതി പ്രസ്കതമാകുന്നത് സ്ത്രീകള്‍ക്ക് തന്നെ സാമ്പിളുകള്‍ പരിശോധിച്ച് സ്വയം ടെസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ടെസ്റ്റിന്റെ പ്രത്യേകത. നാല്‍പ്പത്തിയഞ്ചു മിനിറ്റിനുള്ളില്‍ രോഗം നിര്‍ണയിക്കാനും ഇതിലൂടെ സാധിക്കും .രോഗ നിര്‍ണയം നടത്തി ചികിത്സയും വേഗത്തില്‍ നേടാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഇതോടെ മണിക്കൂറുകള്‍ നീണ്ട ലബോറട്ടറി പരിശോധനയും സാമ്പത്തിക പ്രശ്നങ്ങളും ദുരീകരിക്കാന്‍ കഴിയും.

90 ശതമാനം പെണ്‍കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കണമെന്നും 30 നും 45 നും ഇടയിലുള്ള 70 ശതമാനം സ്ത്രീകളേയും ടെസറ്റിന് വിധേയരാക്കണമെന്നും 90 ശ്തമാനം സ്ത്രീകള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നായിരുന്നു WHO യുടെ ലക്ഷ്യം

അതേ സമയം ഗര്‍ഭാശയ മുഴകള്‍ക്ക് കാരണമാകുന്ന രണ്ട് എച്ച്പിവി സ്‌ട്രെയിനുകള്‍ മാത്രമേ ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഗര്‍ഭാശയ മുഴയെന്ന രോഗത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടനടപടി സ്വീകരിച്ചവരില്‍ പ്രധാന രാജ്യങ്ങളിലൊന്നാണ് ആഫ്രിക്കന്‍ രാജ്യമായ റിവാന്‍ഡ. ടെസ്റ്റ് നിരക്കും പ്രതിരോധ മാര്‍ഗങ്ങളും വര്‍ധിപ്പിക്കുന്നതു വഴിയാണ് ഈ രോഗത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ റിവാന്‍ഡയ്ക്ക് കഴിഞ്ഞത്.

logo
The Fourth
www.thefourthnews.in