മാംസത്തിനു പകരം സസ്യാധിഷ്ഠിത ഭക്ഷണം ശീലമാക്കൂ; ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കൂ

മാംസത്തിനു പകരം സസ്യാധിഷ്ഠിത ഭക്ഷണം ശീലമാക്കൂ; ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കൂ

50 ഗ്രാം പ്രോസസ്ഡ് മീറ്റിനു പകരം നട്‌സും പയര്‍വര്‍ഗങ്ങളും ഉപയോഗിച്ചതോടെ ഹൃദയവുമായി ബന്ധപ്പട്ടുള്ള രോഗസാധ്യത 25 ശതമനം കുറഞ്ഞതായി പഠനം അവകാശപ്പെടുന്നു

മാംസത്തിനും പാലുല്‍പ്പന്നങ്ങള്‍ക്കും പകരം സസ്യാധിഷ്ഠിത ഭക്ഷണം ശീലമാക്കുന്നവര്‍ക്ക് കാര്‍ഡിയോ വാസ്‌കുലാര്‍, ടൈപ്പ് 2 പ്രമേഹസാധ്യത കുറഞ്ഞിരിക്കുമെന്നു പഠനം. സംസ്‌കാരിച്ച മാസം, ചുവന്ന മാംസം, കോഴി ഇറച്ചി, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കു പകരം മുഴുധാന്യങ്ങള്‍, ബീന്‍സ്, നട്‌സ്, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നതുവഴി കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളും പ്രമേഹവും ബാധിക്കാനുള്ള സാധ്യത ഒഴിവാക്കാമെന്നും പഠനം പറയുന്നു.

സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് പഠന കാലയളവില്‍ ഹൃദയരോഗങ്ങളും ടൈപ്പ് 2 പ്രമേഹവും ബാധിച്ചില്ലെന്നു മാത്രമല്ല, രോഗമുണ്ടായിരുന്നവര്‍ക്ക് ആധിക്യം കുറഞ്ഞതായും കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മാംസം ഉപേക്ഷിച്ച് സസ്യാധിഷ്ഠിത ഡയറ്റ് പ്രോത്സഹിപ്പിക്കേണ്ടതിന്‌റെ ആവശ്യകത പഠനം വെളിപ്പെടുത്തുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡസല്‍ഡ്രോഫ് ജര്‍മന്‍ ഡയബറ്റിസ് സെന്‌ററിലെ ഡോ. സബ്രിന ഷെല്‍സിങര്‍ പറയുന്നു.

50 ഗ്രാം പ്രോസസ്ഡ് മീറ്റിനു പകരം നട്‌സും പയര്‍വര്‍ഗങ്ങളും ഉപയോഗിച്ചതോടെ ഹൃദയവുമായി ബന്ധപ്പട്ടുള്ള രോഗസാധ്യത 25 ശതമനം കുറഞ്ഞതായി പഠനം അവകാശപ്പെടുന്നു. ഒരു ദിവസത്തെ ഒരു മുട്ടയ്ക്കു പകരം 25 ഗ്രാം നട്‌സ് ഉപയോഗിച്ചതോടെ 17 ശതമാനം കുറവു കണ്ടു. എന്നാല്‍ കോഴിഇറച്ചിക്കും മത്സ്യത്തിനും പകരം നട്‌സും പയര്‍വര്‍ഗങ്ങളും ഉപയോഗിച്ചപ്പോള്‍ ഹൃദ്രോഗസാധ്യത കുറഞ്ഞതായി പൂര്‍ണ തെളിവ് ലഭിച്ചില്ലെന്നു പഠനം പറയുന്നു.

മാംസത്തിനു പകരം സസ്യാധിഷ്ഠിത ഭക്ഷണം ശീലമാക്കൂ; ഹൃദ്രോഗ, പ്രമേഹ സാധ്യത കുറയ്ക്കൂ
'പാദരോഗം മുതല്‍ കാന്‍സര്‍ വരെ'; അമിതവണ്ണവും കുടവയറും സൃഷ്ടിക്കുന്ന പ്രമേഹസങ്കീര്‍ണതകളും പ്രതിരോധ മാര്‍ഗങ്ങളും

ടൈപ്പ് 2 പ്രമേഹത്തിനും ഇതേ കുറവ് കണ്ടെത്തിയിട്ടുണ്ട്. ദിവസവും പ്രോസസ്് മീറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നവരില്‍ 28 ഗ്രാം നട്‌സ് ഉപയോഗിച്ചതോടെ രോഗസാധ്യത 20 ശതമാനമാണ് കുറഞ്ഞത്. ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഒരു ദിവസത്തെ 50 ഗ്രാം പ്രോസസ്ഡ് മീറ്റിനു പകരം 28-50 ഗ്രാം നട്‌സ് ഉപയോഗിക്കുന്നതിലൂടെ മരണസാധ്യത 21 ശതമാനം കുറഞ്ഞിരിക്കുമത്രേ.

മാംസത്തിലുള്ള സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആകാം കാര്‍ഡിയോ വാസ്‌കുലാര്‍, ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രോസസ്ഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ സോഡിയം, നൈട്രേറ്റ്‌സ്, നൈട്രൈറ്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണങ്ങളില്‍ രോഗ നിയന്ത്രണത്തിനാവശ്യമായ പോഷകങ്ങളായ നാരുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ പാലിന്‌റെയും പാലുല്‍പ്പന്നങ്ങളുടെയും ഉപയോഗവും രോഗസാധ്യതയിലുണ്ടായ വ്യത്യാസവും ഈ പഠനം പറയുന്നില്ല എന്നത് ഒരു ന്യൂനതയാണ്.

logo
The Fourth
www.thefourthnews.in