അല്‍ഷൈമേഴ്സ് രോഗിയില്‍ മസ്തിഷ്‌ക കോശങ്ങള്‍ നിർജീവമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി; ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകുമോ?

അല്‍ഷൈമേഴ്സ് രോഗിയില്‍ മസ്തിഷ്‌ക കോശങ്ങള്‍ നിർജീവമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി; ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകുമോ?

ജനിതകമാറ്റം വരുത്തിയ എലിയുടെ മസ്തിഷ്‌കത്തിലേക്ക് മനുഷ്യന്റെ മസ്തിഷ്‌കം മാറ്റിവെച്ചാണ് പരീക്ഷണം നടത്തിയത്

അല്‍ഷൈമേഴ്‌സ് രോഗാവസ്ഥയില്‍ മസ്തിഷ്‌ക കോശങ്ങള്‍ എങ്ങനെയാണ് നിർജീവമാകുന്നതെന്ന് കണ്ടെത്തി ശാസ്ത്ര ലോകം. ലണ്ടനിലെ യൂണിവേഴ്സ്റ്റി കോളേജിലെ ഡെമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ബെല്‍ജിയത്തിലെ കെയു ലീവെന്‍ ബെല്‍ജിയത്തിലെയും ശാസ്ത്രജ്ഞരാണ് നൂറ്റാണ്ടുകളായുള്ള സംശയത്തിന്റെ ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

ന്യൂറോണുകള്‍ നഷ്ടപ്പെടുന്നതാണ് ഓര്‍മക്കുറവ് അടക്കമുള്ള അല്‍ഷൈമേഴ്‌സ് രോഗത്തിലേക്ക് നയിക്കുന്നത്. രോഗികളുടെ മസ്തിഷ്‌കത്തില്‍ അസാധാരണ പ്രോട്ടീനുകളായ അമിലോയ്ഡും ടൗവും നിര്‍മിക്കപ്പെടുന്നു. ന്യൂറോണുകള്‍ക്കിടയില്‍ അസാധാരണമായുണ്ടാകുന്ന അമിലോഡിന്റെ സാന്നിധ്യം മസ്തിഷ്‌ക വീക്കത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ ആന്തരിക രസതന്ത്രം മാറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു.

അല്‍ഷൈമേഴ്സ് രോഗിയില്‍ മസ്തിഷ്‌ക കോശങ്ങള്‍ നിർജീവമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി; ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകുമോ?
നിപ സമ്പർക്കപ്പട്ടിക വലുതാവും, ഇന്ന് വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് ആദ്യ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം: ആരോഗ്യമന്ത്രി

ടൗ പ്രത്യക്ഷപ്പെടുന്നതോട് കൂടി മസ്തിഷ്‌ക കോശങ്ങള്‍ ഒരു പ്രത്യേക തന്മാത്ര (MEG3) ഉല്‍പ്പാദിപ്പിക്കുകയും ഇത് നെക്രോപ്‌റ്റോസിസ് (പുതിയവ നിര്‍മിക്കുമ്പോള്‍ അനാവശ്യ കോശങ്ങളെ ശുദ്ധീകരിക്കാന്‍ നമ്മുടെ ശരീരം സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് നെക്രോപ്‌റ്റോസിസ്) വഴി കോശങ്ങള്‍ നിർജീവമാകുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. MEG3 തടയാന്‍ സാധിച്ചപ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ അതിജീവിച്ചതായും കണ്ടെത്തി.

ജനിതകമാറ്റം വരുത്തിയ എലിയുടെ മസ്തിഷ്‌കത്തിലേക്ക് മനുഷ്യന്റെ മസ്തിഷ്‌കം മാറ്റിവച്ച് നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് നൂറ്റാണ്ടുകളായുള്ള സംശയത്തിന് ഉത്തരം കണ്ടെത്തിയത്. അസാധാരണമായ അളവില്‍ അമിലോയ്ഡ് ഉല്‍പ്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലേക്ക് മൃഗങ്ങളെ പരുവപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. നേരത്തെ മസ്തിഷ്‌കത്തില്‍ നിന്നും അമിലോയ്ഡ് നീക്കം ചെയ്യുന്ന മരുന്നുകള്‍ വികസിപ്പിച്ചെടുത്തിരുന്നു. കൂടാതെ മസ്തിഷ്‌ക കോശങ്ങളുടെ നാശം മന്ദഗതിയിലാക്കുന്നതിനുള്ള ആദ്യ ചികിത്സകളും നടത്തിയിരുന്നു.

അല്‍ഷൈമേഴ്സ് രോഗിയില്‍ മസ്തിഷ്‌ക കോശങ്ങള്‍ നിർജീവമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി; ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകുമോ?
അല്‍ഷൈമേഴ്സ് സാധ്യത മൂന്നരവര്‍ഷം മുന്‍പേ തിരിച്ചറിയാം; രക്തപരിശോധനയിലൂടെ

അതേസമയം, വളരെ പ്രധാനപ്പെട്ടതും രസകരവുമായ കണ്ടെത്തലാണിതെന്ന് ഡൊമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരിലൊരാളായ പ്രൊഫ. ബാര്‍ട് ഡി സ്ട്രൂപ്പര്‍ ബിബിസിയോട് പറഞ്ഞു. ''അല്‍ഷൈമേഴ്‌സ് രോഗത്തില്‍ എങ്ങനെയാണ്, എന്തുകൊണ്ടാണ് ന്യൂറോണുകള്‍ നിർജീവമാകുന്നതെന്ന് ആദ്യമായി ഞങ്ങള്‍ക്കൊരു സൂചന ലഭിച്ചു. 30-40 വര്‍ഷങ്ങളായി ഇതില്‍ ഒരുപാട് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല''- അദ്ദേഹം പറഞ്ഞു.

അല്‍ഷൈമേഴ്സ് രോഗിയില്‍ മസ്തിഷ്‌ക കോശങ്ങള്‍ നിർജീവമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി; ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകുമോ?
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലർട്ട്

കണ്ടുപിടിത്തത്തിന്റെ ഫലങ്ങള്‍ ആകര്‍ഷകമാണെന്നും എന്നാല്‍, അല്‍ഷൈമേഴ്‌സിന് ഫലപ്രദമായ ചികിത്സയിലേക്ക് എത്തിക്കാൻ ഇതിനുകഴിയുമെന്ന് നിരവധി ഘട്ടങ്ങളിലൂടെയെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും ബ്രിട്ടീഷ് ന്യൂറോ സയന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. താര സ്പിറേസ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in