സ്ത്രീകളിൽ പിസിഒഎസ് നിയന്ത്രിക്കാൻ കീറ്റോ ഡയറ്റ്; പഠനം

സ്ത്രീകളിൽ പിസിഒഎസ് നിയന്ത്രിക്കാൻ കീറ്റോ ഡയറ്റ്; പഠനം

കീറ്റോ ഡയറ്റ് ഭക്ഷണക്രമം 45 ദിവസത്തേക്ക് തുടർച്ചയായി അവലംബിക്കുന്നത് സ്ത്രീകളുടെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ കാരണമാകുന്നുവെന്നാണ് മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ പഠനത്തിൽ പറയുന്നത്

ക്രമം തെറ്റിയ ആര്‍ത്തവമുറ, മുഖത്തും ശരീരത്തിലും അമിതമായ രോമവളര്‍ച്ച, മുഖക്കുരു... കടുത്ത മാനസിക സമ്മർദത്തിലേക്ക് നയിക്കുന്ന ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒസ്) എന്ന വില്ലൻ നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. പിസിഒഎസ് ലക്ഷണങ്ങളുള്ള സ്ത്രീകളില്‍ കീറ്റോ ഡയറ്റ് ഗുണകരമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന കൊഴുപ്പ് എന്ന രീതിയിലുള്ള കീറ്റോ ഡയറ്റ് ഭക്ഷണക്രമം 45 ദിവസത്തേക്ക് തുടർച്ചയായി അവലംബിക്കുന്നത് സ്ത്രീകളുടെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ കാരണമാകുന്നുവെന്നാണ് മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ പഠനത്തിൽ പറയുന്നത്. പിസിഒഎസ് ഉള്ള സ്ത്രീകൾ കീറ്റോ ഡയറ്റ് പിന്തുടരുന്നത് ശരീരഭാരം കുറയാൻ കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളിൽ പിസിഒഎസ് നിയന്ത്രിക്കാൻ കീറ്റോ ഡയറ്റ്; പഠനം
'ജെന്നിയുടെ അനുഭവം ഞങ്ങളുടേത് കൂടിയാണ്'; സ്‌പെയിനിലെ തൊഴിലിടങ്ങളിലെ ലിംഗവിവേചനം വെളിപ്പെടുത്തി ഇരുന്നൂറിലധികം സ്ത്രീകള്‍

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഹോർമോൺ പ്രശ്നമാണ് പിസിഒഎസ്. ക്രമരഹിതമായ ആർത്തവം, കുറഞ്ഞ അണ്ഡോത്പാദനം, പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ്, അണ്ഡാശയത്തിലെ ചെറിയ മുഴകള്‍ എന്നിവയാണ് ഇതിന്റെ ല​ക്ഷണങ്ങൾ. അമിത രോമവളർച്ച, മുഖക്കുരു, വന്ധ്യത, ഭാരക്കൂടുതൽ എന്നിവയും മറ്റ് ലക്ഷണങ്ങളാണ്.

സ്ത്രീകളിൽ പിസിഒഎസ് നിയന്ത്രിക്കാൻ കീറ്റോ ഡയറ്റ്; പഠനം
മിന്നി 'ഇന്ത്യ', നാലിടത്ത് ജയം; മൂന്നിലൊതുങ്ങി ബിജെപി

പിസിഒഎസ് ഉള്ള സ്ത്രീകളിൽ കീറ്റോ ഡയറ്റ് ഉൾപ്പെടുത്തുമ്പോൾ അവരുടെ പ്രത്യുത്പാദന ഹോർമോണുകളുടെ അളവ് ഗണ്യമായി കൂടുന്നതായി കണ്ടെത്തി. ഫോളിക്കിൾ-സ്റ്റിമുലേറ്റിങ് ഹോർമോൺ (എഫ്എസ്എച്ച്) അനുപാതം കുറയ്ക്കുകയും അണ്ഡോത്പാദനം വർധിപ്പിക്കുകയും പ്രത്യുൽപാദനശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. ഈ സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതായും ഗവേഷകർ കണ്ടെത്തി.

സ്ത്രീകളിൽ പിസിഒഎസ് നിയന്ത്രിക്കാൻ കീറ്റോ ഡയറ്റ്; പഠനം
മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐജി ലക്ഷ്മണിന് വീണ്ടും സസ്‌പെന്‍ഷന്‍

കീറ്റോ ഡയറ്റ് പിന്തുടരുന്ന, പിസിഒഎസ് ഉള്ള 170 സ്ത്രീകളിലെ ക്ലിനിക്കൽ ട്രയലുകളുടെ അടിസ്ഥാനമാക്കി ആയിരുന്നു പഠനം. കാര്‍ബോഹൈഡ്രേറ്റ്‌സ് പൂര്‍ണമായും ഒഴിവാക്കി, പകരം അമിതമായി കൊഴുപ്പും, അല്പം പ്രോട്ടീനും ഉൾപ്പെടുത്തുന്നതാണ് കീറ്റോ ഡയറ്റ്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആർത്തവചക്രം സാധാരണ നിലയിലാക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും കീറ്റോ ഡയറ്റ് കൊണ്ട് സാധിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in