മഴയത്ത് ചൂടുചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ?

മഴയത്ത് ചൂടുചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ?

..

നല്ല മഴയത്ത് ഒരു ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ചായയുടെ രുചി ആസ്വദിക്കുമ്പോൾ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

മഴക്കാലത്ത് തുടര്‍ച്ചയായി ചായ കുടിക്കുന്നത് ഒഴിവാക്കണം

ചായയി കഫീന്‍, ടാനിന്‍ എന്നിവയുടെ അടങ്ങയിട്ടുള്ളതിനാല്‍ അമിതമായി കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നതിന് കാരണമാകും.

ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

മഴക്കാലത്ത് ഇഞ്ചി, ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ജാതിക്ക തുടങ്ങിയവ ചേര്‍ത്ത് മസാല ചായ കുടിക്കുന്നത് ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

വെറും വയറ്റില്‍ ചായ കുടിക്കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. ഇത് നെഞ്ചെരിച്ചല്‍ ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും

ചായ അധികം തിളപ്പിക്കുന്നത് ഒഴിവാക്കണം. അത് ചായയുടെ കടുപ്പം വര്‍ധിക്കുന്നതിന് കാരണമാകും.

ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. ചായ അസിഡിറ്റി ഉണ്ടാക്കുന്നതിനാല്‍ ദഹനപ്രക്രിയയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in