ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയിലെന്ന് പഠനം; വേഗത്തിലുള്ള അവയവ വാർധക്യം മരണ സാധ്യത കൂട്ടും

ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയിലെന്ന് പഠനം; വേഗത്തിലുള്ള അവയവ വാർധക്യം മരണ സാധ്യത കൂട്ടും

ദ്രുതഗതിയിലുള്ള അവയവ വാർധക്യം 20 മുതൽ 50 ശതമാനം വരെ മരണ സാധ്യത ഉയർത്തുമെന്നാണ് കണക്കാക്കുന്നത്

ശരീരത്തിലെ അവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങളും പെട്ടന്ന് പ്രായമാകുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എലി പോലുള്ള ജീവികളിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത് പ്രായമാകുന്നതും ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ്. ഈ കണ്ടെത്തലാണ് ഇത്തരം പ്രതിഭാസം മനുഷ്യരിലേക്കും വ്യാപിക്കുന്നുണ്ടോ എന്നറിയാൻ ഒരു സംഘം ഗവേഷകരെ പ്രേരിപ്പിച്ചത് . ഇതിന്റെ തുടർഫലമായി നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അവയവങ്ങൾ പ്രായമാകുന്നതിനെക്കുറിച്ച് പഠിക്കാനുള്ള ഒരു രീതി അവതരിപ്പിച്ചിരുന്നു. ഈ പ്രക്രിയയിലൂടെ രോഗ പ്രവചനത്തെക്കുറിച്ചും വാർധക്യസഹജമായ പ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ഹൃദയം, വൃക്ക, കരൾ, ശ്വാസകോശം തുടങ്ങി 11 ഓളം അവയവങ്ങളിൽ ഓരോന്നും പ്രായമാകുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വിവിധ പ്രായത്തിലുള്ള 5000ൽപ്പരം മനുഷ്യരുടെ രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകളാണ് ഗവേഷകർ വിശകലനം ചെയ്തത്. മെഷീൻ ലേണിങ് മോഡലുകളെ ആശ്രയിച്ചാണ് പഠനം നടത്തിയത്.

നിരീക്ഷണം നടത്തിയവരിൽ 20 ശതമാനം ആൾക്കാരിലും ഏതെങ്കിലും ഒരു അവയവം പ്രായമാകുന്നത് ദ്രുതഗതിയിലാണെന്നാണ് കണ്ടെത്തൽ. 1.7 ശതമാനം ആൾക്കാരെ മൾട്ടി-ഓർഗൻ ഏജേഴ്‌സ് ആയും തരം തിരിച്ചു. ദ്രുതഗതിയിലുള്ള അവയവ വാർധക്യം 20 മുതൽ 50 ശതമാനം വരെ മരണ സാധ്യത ഉയർത്തുമെന്നാണ് കണക്കാക്കുന്നത്.

ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയിലെന്ന് പഠനം; വേഗത്തിലുള്ള അവയവ വാർധക്യം മരണ സാധ്യത കൂട്ടും
ഡിഎൻഎ മാറ്റിപ്പണിയാം; രോഗങ്ങളോട് ബൈ പറയാം

ത്വരിതപ്പെടുത്തിയ ഹൃദയ വാർധക്യം ഹൃദയസ്തംഭന സാധ്യത 250 ശതമാനം വർധിപ്പിക്കുന്നതായും തലച്ചോറും വസ്ക്യൂലർ അവയവങ്ങളും ദ്രുതഗതിയിൽ പ്രായമാകുന്നത് അൽഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യതയെ കൂട്ടുന്നതായും പഠനം വ്യക്തമാക്കി.

ഇലക്ട്രിക് ഈലുകളുടെ സഹായത്താൽ ജീൻ ട്രാൻസ്ഫർ നടത്താം

ഈ ആഴ്ചയിലെ മറ്റൊരു പ്രധാനമായ പഠനമായിരുന്നു ജപ്പാനിലെ നഗോയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയത്. 860 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളുടെ സഹായത്തോടെ ജീൻ ട്രാൻസ്ഫർ സാധ്യമാക്കാൻ സാധിക്കുമെന്നതായിരുന്നു പഠനം. കൂടാതെ, ഇലക്‌ട്രോപോറേഷൻ ഒരു ലബോറട്ടറി പ്രക്രിയ മാത്രമല്ലെന്ന് തെളിയിക്കാനും ഈ പഠനത്തിനായി. ചെറിയ മത്സ്യങ്ങളുടെ ലാർവകളിൽ ജീൻ ട്രാൻസ്ഫർ സാധ്യമാക്കുന്നതിന് ആവശ്യമായ വൈദ്യുതി നൽകാൻ ഇലക്ട്രിക് ഈലുകൾക്ക് കഴിയുമെന്ന കണ്ടെത്തലായിരുന്നു പഠനം. ജനിതക വസ്തുക്കളുടെ കൈമാറ്റത്തിന് സഹായിക്കുന്ന കോശ സ്തരത്തിലെ സുഷിരങ്ങൾ നിർമ്മിക്കാൻ വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയയാണ് ഇലക്ട്രോപോറേഷൻ.

ശരീരത്തിലെ അവയവങ്ങൾ പ്രായമാകുന്നത് വ്യത്യസ്ത രീതിയിലെന്ന് പഠനം; വേഗത്തിലുള്ള അവയവ വാർധക്യം മരണ സാധ്യത കൂട്ടും
ആജീവനാന്ത രോഗിയാക്കരുത്; അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അറിഞ്ഞുചെയ്യാം

ആസ്ത്മ ചികിത്സയിൽ വഴിത്തിരിവ്

ആസ്ത്മ ചികിത്സയിൽ സാധ്യമായ മുന്നേറ്റം അടയാളപ്പെടുത്തുന്നതായിരുന്നു ലണ്ടനിൽ നിന്നും പുറത്തു വന്ന ഈ ആഴ്ചയിലെ മറ്റൊരു പ്രധാന പഠനം. ഉയർന്ന ഡോസ് ഇൻഹേൽഡ് സ്റ്റിറോയിഡുകൾക്ക് പകരം ബയോളജിക് തെറാപ്പിയിലൂടെ ആസ്ത്മയെ നേരിടാമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 'ബെൻറലിസുമാബ് (ഷമാൽ)' ആണ് ആസ്‌ത്മയ്‌ക്കെതിരെ പരീക്ഷിച്ച മരുന്ന്. ഡിസംബർ 7ന് ലണ്ടൻ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പഠനം. ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ബെൻറലിസുമാബ് ഉപയോഗിച്ച 92 ശതമാനം ആസ്ത്മ രോഗികൾക്കും സ്റ്റിറോയിഡുകളുടെ അളവ് സുരക്ഷിതമായി കുറച്ചു കൊണ്ട് വരാൻ സാധിക്കുന്നതായും 60 ശതമാനത്തിലധികം പേർക്ക് സ്റ്റിറോയിഡുകളുടെ ആവശ്യമില്ലാതെ തന്നെ രോഗം നിയന്ത്രിക്കാനായതായും രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in