കുട്ടികളിലെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍; ഈ ലക്ഷണങ്ങളും കാരണങ്ങളും അറിയണം

കുട്ടികളിലെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍; ഈ ലക്ഷണങ്ങളും കാരണങ്ങളും അറിയണം

ലക്ഷണങ്ങളിലൂടെ ഇത് നേരത്തേ തിരിച്ചറിയുന്നത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി ഗുരുതരാവസ്ഥയിലെത്താതെ പ്രതിരോധിക്കാനാകും

കുട്ടികളിലെ വളര്‍ച്ചയും ഉപാപചയപ്രവര്‍ത്തനങ്ങളുമെല്ലാം നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ലക്ഷണങ്ങളിലൂടെ ഇത് നേരത്തേ തിരിച്ചറിയുന്നത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി ഗുരുതരാവസ്ഥയിലെത്താതെ പ്രതിരോധിക്കാനാകും.

കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അറിയാം.

ഹൈപ്പോതൈറോയ്ഡിസം

ആവശ്യത്തിനുള്ള ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് ജനിതകപരമായും ജനനസമയത്തുതന്നെയും കുട്ടികളില്‍ ഉണ്ടാകാം. ക്ഷീണം, വളര്‍ച്ച കുറയുക, ആര്‍ത്തവം താമസിക്കുക, മലബന്ധം, ചര്‍മം വരളുക എന്നിവയാണ് ഇതിന്‌റെ ലക്ഷണങ്ങള്‍.

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി കൂടുതലായി ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്‌റെ പലമായുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍തൈറോയ്ഡിസം. ഹൈപ്പര്‍ തൈറോയ്ഡിസമുള്ള കുട്ടികളില്‍ ഭാരക്കുറവ്, അമിത വിശപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, എല്ലുകളുടെ ശോഷണം എന്നിവ സംഭവിക്കാം.

കുട്ടികളിലെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍; ഈ ലക്ഷണങ്ങളും കാരണങ്ങളും അറിയണം
കോവിഡിനേക്കാള്‍ മാരകമാകാവുന്ന 'ഡിസീസ് എക്‌സ്'; പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന

ഗോയിറ്റര്‍

അത്ര പ്രകടമായ ലക്ഷണങ്ങളില്ലാതെ കുട്ടികളില്‍ കാണാവുന്ന ഒന്നാണ് ഗോയിറ്റര്‍. ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, കഴുത്തില്‍ വീക്കം എന്നിവ ഗോയിറ്ററുള്ള കുട്ടികളില്‍ കാണപ്പെടാം. ഗോയിറ്റര്‍ ഭൂരിഭാഗവും അപകടകാരികളല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാം.അതിനാല്‍ ഇവ ശ്രദ്ധിക്കേണ്ടതാണ്.

തൈറോയ്ഡ് കാന്‍സര്‍

ഇത് കുട്ടികളില്‍ വളരെ അപൂര്‍വമായാണ് കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ്് അര്‍ബുദത്തിലേക്കു നയിക്കുന്നത്. കഴുത്തില്‍ വേദയില്ലാതെ വരുന്ന തടിപ്പ്, തൊണ്ടയടപ്പ്, ഭക്ഷണം ഇറക്കാന്‍ പ്രയാസം, ലിംഫ് നോഡുകളിലെ തടിപ്പ് എന്നിവ ഇതിന്‌റെ ലക്ഷണങ്ങളാണ്.

ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പര്‍തൈറോയ്ഡിസവും കുട്ടികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം.

logo
The Fourth
www.thefourthnews.in