സ്ത്രീകള്‍ അവഗണിക്കരുതാത്ത അണ്ഡാശയ അര്‍ബുദത്തിന്‌റെ ആറ് ലക്ഷണങ്ങള്‍ അറിയാം

സ്ത്രീകള്‍ അവഗണിക്കരുതാത്ത അണ്ഡാശയ അര്‍ബുദത്തിന്‌റെ ആറ് ലക്ഷണങ്ങള്‍ അറിയാം

ഒവേറിയന്‍ കാന്‍സറിന്‌റേതായി സ്ത്രീകള്‍ സംശയിക്കേണ്ട ചില ലക്ഷണങ്ങള്‍ അറിയാം

സ്ത്രീകളിലെ ഒരു സൈലന്‌റ് കില്ലര്‍ എന്നറിയപ്പെടുന്ന അര്‍ബുദമാണ് ഒവേറിയന്‍ കാന്‍സര്‍(അണ്ഡാശയ അര്‍ബുദം). ഇതിന്‌റെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയുക പ്രയാസമാണ്. അതുകൊണ്ടുതന്നെ അര്‍ബുദം കണ്ടെത്താനും കാലതാമസം എടുക്കും. ഒവേറിയന്‍ കാന്‍സറിന്‌റേതായി സ്ത്രീകള്‍ സംശയിക്കേണ്ട ചില ലക്ഷണങ്ങള്‍ അറിയാം.

അടിവയറിലും ഇടുപ്പിലുമുണ്ടാകുന്ന വേദന

അടിവയറിലും ഇടുപ്പിലും സ്ഥിരമായുണ്ടാകുന്ന വേദന ഒവേറിയന്‍ അര്‍ബുദത്തിന്‌റേതാകാം

വയര്‍ വീര്‍ക്കല്‍

ഭക്ഷണപ്രശ്‌നങ്ങള്‍ കാരണല്ലാതെയുണ്ടാകുന്ന വയര്‍ വീര്‍ക്കല്‍ അണ്ഡാശയ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ഒരു ലക്ഷണമാണ്.

മലബന്ധം, വയറിളക്കം

മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിണ്ടകാലം നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്

വിശപ്പ് ഇല്ലാതാകുക, അല്‍പം കഴിച്ചാല്‍തന്നെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുക, അകാരണമായ ഭാരനഷ്ടം എന്നിവ അണ്ഡാശയ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളാണ്.

മൂത്രാശയപ്രശ്‌നങ്ങള്‍

ഇടയ്ക്കിടെ മൂത്രം പോകുക, മൂത്രം പൂര്‍ണമായി പോകാതിരിക്കുക എന്നിവ ബ്ലാഡറില്‍ ട്യൂമര്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നതിന്‌റ ഫലമായുണ്ടാകുന്നതാണ്.

ക്ഷീണം

വിശ്രമിച്ചാല്‍ പോലും ക്ഷീണം മാറുന്നില്ലെങ്കില്‍ ശ്രദ്ധ കൊടുക്കണം. ഇത് മറ്റ് രോഗലക്ഷണങ്ങള്‍ക്കൊപ്പം ഒവേറിയന്‍ കാന്‍സറിന്‌റേതുമാകാം.

വജൈനല്‍ ബ്ലീഡിങ്

ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലുണ്ടാകുന്ന വജൈനല്‍ ബ്ലീഡിങ്, സ്ത്രീകളിലെ ക്രമരഹിതമായ ആര്‍ത്തവം എന്നിവ വിദഗ്ധ നിര്‍ദേശം സ്വീകരിക്കേണ്ട ലക്ഷണങ്ങളാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in