മത്സ്യവും മാംസവും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപ് എന്തൊക്കെ  മുൻകരുതലെടുക്കണം?
എത്ര നാൾ സൂക്ഷിക്കാം?

മത്സ്യവും മാംസവും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലെടുക്കണം? എത്ര നാൾ സൂക്ഷിക്കാം?

ഓൺലൈൻ ഭക്ഷണത്തോടും സ്ട്രീറ്റ് ഫുഡിനോടും ആണ് ഇന്ന് ഭൂരിഭാഗം പേർക്കും പ്രിയം.

ഈ ആഴ്ച സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ അടുക്കളയോട് നാം പൂർണമായും വിട പറഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുളള സംഭവങ്ങൾ നമുക്ക് ചുറ്റിലും നടക്കുന്നത്. ഓൺലൈൻ ഭക്ഷണത്തോടും സ്ട്രീറ്റ് ഫുഡിനോടും ആണ് ഇന്ന് ഭൂരിഭാഗം പേർക്കും പ്രിയം. എന്നാൽ ഇത് ഭാവിയിൽ പലതരത്തിലുമുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. എങ്കിലും അതൊന്നും നാം ശ്രദ്ധിക്കാറുമില്ല. പക്ഷേ നിലവിൽ സ്ഥിതി അതല്ല. കുഴിമന്തിയും അൽഫാമും ഷവർമയും അപകടകാരികളായി പലപ്പോഴും മാറുന്നത്. കോട്ടയത്തുനിന്നും കാസർകോഡുനിന്ന് കേട്ടത് ഇതു തന്നെ

പുറത്ത് പോയി കഴിയ്ക്കുമ്പോൾ വെജ് ആയാലും നോൺ വെജ് ആയാലും സൂക്ഷിക്കുക തന്നെ വേണം. എന്നാൽ കൂടുതൽ അപകടകാരികൾ നോൺ വെജ് ഭക്ഷണങ്ങൾ എന്നുളളതിന് സംശയം വേണ്ട.

പഴക്കം ചെന്ന മത്സ്യവും മാംസവും റഫ്രിജറേറ്ററിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് അണുബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും. പണ്ടൊക്കെ മിച്ചം വരുന്ന ഇറച്ചിയും മീനും ഉപ്പു പുരട്ടിയാണ് സൂക്ഷിച്ചിരുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന മാംസം അടുത്ത ദിവസം തന്നെ കഴുകി പാകം ചെയ്ത് ഉപയോഗിക്കും. എന്നാൽ പുതിയ കാലത്ത് കാര്യങ്ങളൊക്കെ നേരെ മറിച്ചാണ്. പാകം ചെയ്യുന്നതിനുമുമ്പ് തന്നെ മത്സ്യവും മാംസവും ആഴ്ചകളോളം ഫ്രീസറുകളിൽ സൂക്ഷിച്ച് വച്ച ശേഷമാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇങ്ങനെ മാംസം സൂക്ഷിക്കുമ്പോഴും പലർക്കും ഇത് എത്ര സമയം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം എന്നുളളതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നതാണ് വാസ്തവം.

കോൾഡ് സ്റ്റോറേജുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഡീപ് ഫ്രീസറിൽ ഒരാഴ്ച വരെയാണ് ഇറച്ചിയും മീനും സൂക്ഷിക്കാൻ പാടുളളൂ. എന്നാൽ, ഇവ സാധാരണ ഫ്രിഡ്ജിൽ അധികനേരം സൂക്ഷിക്കാൻ പാടില്ല. ഇതെന്തുകൊണ്ടെന്നാൽ ഫ്രീസർ പതിവായി തുറക്കുമ്പോൾ, മൂടാതെ സൂക്ഷിക്കുന്ന മാംസത്തിലും മത്സ്യത്തിലും ബാക്ടീരിയ ബാധിച്ചേക്കാനിടയാകും. മാത്രമല്ല, മാംസവും മത്സ്യവും ഫ്രീസറിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകിയ ശേഷമാണ് സൂക്ഷിക്കാൻ പാടുളളൂ. കൂടാതെ, ഇറുകിയ മൂടിയുള്ള പാത്രങ്ങളിലാണ് സൂക്ഷിക്കേണ്ടതും. മത്സ്യം വൃത്തിയാക്കാതെയും ഗിസാർഡുകൾ നീക്കം ചെയ്യാതെയും ഫ്രീസറിൽ സൂക്ഷിക്കരുത്. ഫ്രീസറിൽ സൂക്ഷിക്കുന്ന മാംസവും മത്സ്യവും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.

ഭക്ഷ്യവിഷബാധയേൽക്കാതെ ഇരിക്കാൻ പുറത്ത് പോകുമ്പോൾ വെജ് ഭക്ഷണം കഴിക്കാമെന്ന ധാരണ ചിലർക്ക് ഉണ്ട്. എന്നാൽ ഇതും സുരക്ഷിതമല്ല എന്നുളളതാണ് വസ്തുത. വളരെ എളുപ്പത്തിൽ കേടാകുന്ന ഒരു ഭക്ഷ്യവസ്തുവാണ് റൊട്ടിയും ബ്രഡും. ബ്രെഡ് സ്ലൈസുകളിലെ പൂപ്പൽ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകും. വാങ്ങുന്നതിന് മുമ്പ് ബ്രെഡ് പാക്കറ്റുകളിൽ പ്രിന്റ് ചെയ്തിരിക്കുന്ന കാലാവധി തീയതി ശ്രദ്ധിക്കാനും മറക്കരുത്. പാക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ കഴിക്കുന്ന ബ്രെഡാണ് കൂടുതൽ സുരക്ഷിതം. ബ്രെഡിന്റെ രുചി മോശമാണെങ്കിൽ, കഷ്ണങ്ങളിൽ പൂപ്പൽ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക. കഷ്ണങ്ങൾ പൂപ്പൽ പിടിച്ചിട്ടില്ലെങ്കിൽ, അന്നുതന്നെ അത് കഴിച്ച് തീർക്കാൻ ശ്രമിക്കുക. ബ്രെഡ് കുറച്ച് ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണ്.

ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാൻ വയ്ക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രിഡ്ജിൽ കൂടുതൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കരുത്. കാരണം ഇത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകുകയും തണ്ടുകൾ നീക്കം ചെയ്യുകയും വേണം. പച്ചക്കറികളിൽ ഈർപ്പം ഉണ്ടാകനും പാടില്ല. മാരിനേറ്റ് ചെയ്ത മാംസവും മത്സ്യവും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണ്. ഇഞ്ചി ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് തൊലി നീക്കം ചെയ്യാൻ മറക്കരുത്. ഇതിനിടയിൽ, തേങ്ങ ചിരകിയത് എയർ ലൈറ്റ് പാത്രങ്ങളിൽ സൂക്ഷിക്കുകയും ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാം. അരച്ച തേങ്ങയോ തേങ്ങാപ്പാലോ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വയ്ക്കണം. ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ ഊഷ്മാവിൽ നിൽക്കുന്ന തേങ്ങാപ്പാൽ ഉപയോഗിക്കാനും പാടില്ല. ദുർഗന്ധം അകറ്റാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ഉറപ്പാക്കുക.

logo
The Fourth
www.thefourthnews.in